tag:blogger.com,1999:blog-5104339234300563590.post8772379404822124392..comments2023-03-28T21:05:04.751+05:30Comments on വിവര വൃത്താന്തം: ഫെയര്മീറ്റര്കുടിശ്ശികmujebrahman10riyalhttp://www.blogger.com/profile/05642144286693610810noreply@blogger.comBlogger1125tag:blogger.com,1999:blog-5104339234300563590.post-74154598392246745892012-04-17T22:50:54.513+05:302012-04-17T22:50:54.513+05:30ലീഗൽ മെട്രോളജി വകുപ്പ് സുതാര്യകേരളം ഓഫീസിനു സമർപ്പ...ലീഗൽ മെട്രോളജി വകുപ്പ് സുതാര്യകേരളം ഓഫീസിനു സമർപ്പിച്ച റിപ്പോർട്ട് അപ്രത്യക്ഷമായ വാർത്ത അദ്ഭുതത്തോടെയാണു വായിച്ചത്. സുതാര്യകേരളം പദ്ധതിയിൽ എന്തെങ്കിലും പ്രത്യേകത എടുത്തു പറയാനില്ലെന്നതാണു വാസ്തവം. ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെന്റിനെക്കുറിച്ചുള്ള പരാതി മുഖ്യമന്ത്രിയുടെ സുതാര്യകേരളം വിഭാഗത്തിൽ ബോധിപ്പിച്ചാൽ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റിലേക്ക് അതു ഫോർവേഡു ചെയ്യുകയെന്ന ദൗത്യം മാത്രമാണ് അവർ ചെയ്യുന്നത്. റിപ്പോർട്ട് നൽകുന്നതിനു സമയ പരിധി നിശ്ചയിച്ചാൽത്തന്നെ പ്രസ്തുത സമയപരിധിയിൽ അതു സമർപ്പിയ്ക്കാറില്ലെന്നത് പരമാർത്ഥമാണ്. ഈ സമയ പരിധിക്കുള്ളിൽ നടപടി ഉണ്ടാവുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കാറില്ല. എപ്പോഴെങ്കിലും സമർപ്പിച്ചാൽ അത് പരാതിക്കാരനു ലഭിച്ചാലായി എന്ന അവസ്ഥയിലാണു മിക്ക കാര്യങ്ങളും. ഒരുതരത്തിൽപ്പറഞ്ഞാൽ സുതാര്യകേരളം പോസ്റ്റുമാന്റെ പണി മാത്രമാണ് എടുക്കുന്നത്. ഇവിടുന്നുകിട്ടിയാൽ അങ്ങോട്ടു കൊടുക്കുകയും അവിടുന്നു കിട്ടിയാൽ ഇങ്ങോട്ടു കൊടുക്കുകയുമെന്നതിന് മറ്റെന്താ പറയുക? നിശ്ചിത സമയ പരിതിയിൽ നടപടിയുണ്ടാവാത്തപക്ഷം സുതാര്യകേരളം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.<br /><br />ലീഗൽ മെട്രോളജി വകുപ്പിനെതിരായി ഹൈക്കോടതി വിധി വന്നത് 2012 ഏപ്രിൽ 12നാണെന്നു വാർത്തയിൽ കണ്ടു. 2009 ഏപ്രിൽ 12നാണ് പ്രസ്തുത വിധി വന്നതെന്ന് സൂചിപ്പിക്കട്ടെ. വർഷങ്ങളായി നീതിക്കുവേണ്ടി പോരാടുന്ന ഒരുപട്ടം ഓട്ടോഡ്രൈവർമാരുടെ ശബ്ദം ഉറക്കെ വിളിച്ചുപറയാൻ തേജസ് ദിനപത്രവും ഇത്തരം കാര്യങ്ങൾ പുറത്തുകൊണ്ടു വരുന്നതിൽ താങ്കൾ നടത്തുന്ന ശ്രമവും അഭിനന്ദനാർഹമാണ്. ഇത്തരത്തിൽ ജനോപകാരപ്രദമായ സത്യങ്ങൾ വിളിച്ചുപറയുന്നതുതന്നെയാണ് യഥാർത്ഥ മാനവധർമ്മം.സുറുമി ചോലയ്ക്കൽhttps://www.blogger.com/profile/07720131088415073682noreply@blogger.com