Wednesday, January 12, 2011
ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചു: കുറഞ്ഞ നിരക്ക് ഓട്ടോയ്ക്ക് 12 രൂപയായും ടാക്‌സിയ്ക്ക് 60 രൂപയായും വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. ഓട്ടോയ്ക്ക് കുറഞ്ഞ നിരക്ക് പന്ത്രണ്ടായും ടാക്‌സിക്ക് അറുപത് രൂപയായും ആണ് വര്‍ദ്ധിപ്പിച്ചത്. നിരക്കുവര്‍ദ്ധന സംബന്ധിച്ച് എന്‍. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് തീരുമാനിച്ചിട്ടില്ല. ഓട്ടോയ്ക്ക് കുറഞ്ഞ കൂലി പതിനഞ്ച് രൂപയായും ടാക്‌സിക്ക് 100 രൂപയായും ഉയര്‍ത്തണമെന്നാണ് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൂലി ഇത്രയും ഉയര്‍ത്താനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment