Wednesday, February 2, 2011
യാ നബീ സലാം അലൈക്കും........... യാ റസൂല് സലാം അലൈക്കും.........
പരകോടി വിശ്വാഷ്യകളുടെ ഹൃദയാന്താരങ്ങളില് പ്രവാചകാനുരാഗത്തിന്റെ ഒരായിരം ഇതളുകള് വിരിയിച്ച
പുണ്യ റബീഇന്റെ പൊന് ചന്ദ്രിക മാനത്ത് ഉദയം കൊള്ളുകയായി.
പ്രവാചകാനുരാഗികളുടെ ഹൃത്തടത്തില് നിന്നും പ്രവാചക പ്രകീര്ത്തനങ്ങള് ഉയര്ന്നു വരുന്ന നിമിഷങ്ങള്.
മണ്ണിലും വിണ്ണിലും മദ്ഹുറസൂലിന്റെ അലയൊലികള് മാത്രം.നൂറ്റാണ്ടുകള്ക്കപ്പുറം വിശുദ്ധ മക്കാ മരുഭൂമിയില്
ഉദയം കൊണ്ട, മുത്ത് മുഹമ്മദ് മുസ്തഫാ (സ ) തങ്ങളുടെ തിരുപ്പിറവി ആഘോഷിക്കാന് മുസ്ലിം ലോകം വെമ്പല് കൊള്ളുകയായി.
പ്രപഞ്ചാനുഗ്രഹിയായി നിയോഗിക്കപ്പെട്ട ഹബീബ്(സ) തങ്ങളുടെ ആഗമനത്തില് സന്തോഷം പ്രകടിപ്പിക്കല്
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തി ബാധ്യതയാണെന്ന് പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നു.സ്വന്തം
മാതാ-പിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു ജനങ്ങളെക്കാളും ,എന്തിനേറെ സ്വന്തത്തെക്കാളും പ്രവാചകനെ
സ്നേഹിക്കുന്നത് വരെ ഒരാളും പരിപൂര്ണ്ണ വിശ്വാസിയാവുകയില്ല; എന്നാ പ്രവാച്ചകാധ്യാപനം ഈയവസരത്തില് വളരെ
പ്രാധാന്യമര്ഹിക്കുന്നു.
മനുഷ്യന് അല്പ്പം പോലും വിലകല്പ്പിക്കാത്ത,ചരിത്രകാരന്മാര് ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച 6 -ആം
നൂറ്റാണ്ടില് അറേബ്യന് സമൂഹത്തിലേക്കാണ് പ്രവാചകന് പിറന്നു വീണത്.എന്നാല് തന്റെ മാതൃകാ ജീവിതത്തിലൂടെ
ലോകത്തില് എക്കാലത്തും മാതൃകയാക്കാവുന്ന ഒരുത്തമ സമൂഹമായി മാറ്റിയെടുക്കാന് പ്രവാചകന്(സ)ക്ക് സാധിച്ചു.
അവിടുത്തെ അപദാനങ്ങള് വിശ്വാസികള് പാടിയും പറഞ്ഞും, സന്തോഷവും സ്നേഹവും നിലനിര്ത്തുമ്പോള്
നമുക്കും അതിന്നു സാധ്യമാകണം,ഈയൊരു സംരംഭം അതിന്നു കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment