Monday, February 14, 2011

നബിദിന സമ്മേളനം സമാപിച്ചു


ഷാര്‍ജ:ICF,RSC സംയുക്ത നബിദിന സമ്മേളനം വിശ്വാസികളായ
ആയിരങ്ങള്‍ക് നവ്യാനുഭവമായി. വെള്ളി ഉച്ചക്ക് 3.00 മണിക്ക് നടന്ന ഉത്ഘാടന സമ്മേളനം ICF ഷാര്‍ജ കമിറ്റി സെക്രടറി PKC മുഹമ്മദ്‌ സഖാഫിയുടെ ആദ്യക്ഷധയില്‍ RSC നാഷണല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ഹക്കിം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു. വൈകീട്ട് 4.30 ന് "വിസ്മയ വ്യക്തിതം നിസ്തുല നിധര്‍ശനം" എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. വിവധ രാഷ്ട്രീയ സാമുഹിക സാമുദായിക
നേതാകള്‍പങ്കെടുത്തു. പരിപാടി KMCC ഷാര്‍ജ സെക്രടറി സഅദ് പുറക്കാട് ഉത്ഘാടനം ചെയ്തു.ബഷീര്‍ ഫൈസി വെണ്ണകോട് വിഷയാവതരണം നടത്തി. തുടര്‍ന്ന് വൈകീട്ട് നടന്ന സമാപന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ സുബേര്‍ സഅദിയുടെ ആദ്യക്ഷധയില്‍ ICF നാഷണല്‍ കമ്മിറ്റിസെക്രടറി CMA കബീര്‍മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന ബുര്‍ദ മജ്ലിസിന്നു സാദിഖലി അല്‍ഫലിളി സിങ്ങപൂര്‍,മുഇനുധീന്‍ ബാംഗ്ലൂര്‍ നേത്രത്വം നല്‍കി.ആയിരങ്ങള്‍ക്അന്നദാനവും ഉണ്ടായിരുന്നു




No comments:

Post a Comment