Thursday, March 24, 2011
എസ് എസ് എഫ് നോര്‍ത്ത് സോണ്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം
തളിപ്പറമ്പ:അക്കാദമിക് വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാത്ത അനധികൃത ചികിത്സകര്‍ക്ക് ആയുര്‍വേദ, യൂനാനി മേഖലയില്‍ ചികിത്സാനുമതി നല്‍കുന്ന വിധമുള്ള നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ് എസ് എഫ് നോര്‍ത്ത് സോണ്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് സമ്മേളനം ആവശ്യപ്പെട്ടു.ചികിത്സാരംഗത്ത് വ്യാജന്‍മാന്‍ കടന്നു വരാനും അതുവഴി ആതുര മേഘലയില്‍ പുതിയ പ്രതിസന്ധികള്‍ ഉയര്‍ന്നുവരാനും ഇത്തരം നടപടികള്‍ കാരണമാകുമെന്നും സമ്മേളനം ആശങ്കപ്പെട്ടു.
ഇന്റലക്ച്വല്‍ കള്‍ട്ടിവേഷന്‍ സ്പിരിച്വല്‍ എന്‍ലൈറ്‌റ്‌മെന്റ് എന്ന ശീര്‍ഷകത്തില്‍ തളിപ്പറമ്പ നാടുകാണി അല്‍ മഖര്‍ കാമ്പസില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്‌റി സംഘടിപ്പിച്ച എന്‍ജിനീയറിംഗ് മെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഉത്തരമേഘലയിലെ ഏഴു ജില്ലകളില്‍ നിന്നും അറുന്നൂറോളംപ്രതിനനിധികള്‍ പങ്കെടുത്തു.എന്‍ജിനീറിംഗ് സമ്മേളനം അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും മെഡിക്കല്‍ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര സെക്രട്ടറി കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാരും ഉല്‍ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡണ്ട് മൂസ സഖാഫി കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ത്രിദിന സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, എന്‍ വി അബ്ദു റസാഖ് സഖാഫി, അബ്ദുറശീദ് സഖാഫി കുറ്‌റ്യാടി, പി എ ഉബൈദുല്ല നദ്‌വി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, അഡ്വ: എ കെ ഇസ്മാഈല്‍ വഫ, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു.
കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, യു വി ഉസ്മാന്‍ മുസ്‌ലിയാര്‍, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍,വി പി എം ഇസ്ഹാഖ്, ഡോ. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍ സ്വാഗതവും സംസ്ഥാന കാമ്പസ് സെക്രട്ടറി അബ്ദുറശീദ് നരിക്കോട് നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment