Tuesday, April 17, 2012

ഫെയര്‍മീറ്റര്‍കുടിശ്ശിക

ഫെയര്‍മീറ്റര്‍കുടിശ്ശികയെന്നപേരില്‍ മലപ്പുറം ജില്ലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളില്‍ നിന്നും അനധികൃതമായി പണം പിരിച്ചെടുത്ത വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കീഴിലുള്ള സുതാര്യ കേരളം അന്വേഷിച്ചതിന്റെ ഫയല്‍ മുക്കി.
ഫയലിനെ കുറിച്ച് ഞാന്‍ സുതാര്യ കേരളത്തില്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് ഫയല്‍ കാണാനില്ലെന്ന മറുപടി ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുള്ള ഫയല്‍ ആയതിനാലാണ് ഇപ്പോള്‍ കാണാനാകാത്തതെന്ന ഒഴുക്കന്‍ മറുപടിയാണ് വകുപ്പ് പറഞ്ഞത്.ഇതോടെ ലീഗല്‍ മെട്രോളജി വകുപ്പിനെ സംരക്ഷിക്കാന്‍ സുതാര്യ കേരളം നടത്തുന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്ന മനസ്സിലാകുന്നു.
1992 ലാണ് മഞ്ചേരി മുനിസിപ്പാലിറ്റി പരിധികളില്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥപിക്കണമെന്ന നിയമം നിലവില്‍ വന്നത്.എന്നാല്‍ 2002 വരെ മലപ്പുറം ജില്ലയില്‍ ഈ നിയമം പരിഗണിക്കാതെയാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങളുടെ രജിസ്‌ട്രേഷനും പെര്‍മിറ്റും നല്‍കിയത്.എന്നാല്‍ 2002 മുതല്‍ ഫെയര്‍മീറ്റര്‍ നിയമം കര്‍ശനമാക്കിയതോടെ നേരത്തെ വാഹനമെടുത്ത ഓട്ടോറിക്ഷ ഡ്രൈവന്മാരില്‍ പെര്‍മിറ്റിന്റെ അടിസ്ഥനമാക്കി ലീഗല്‍ മെട്രോളജി വകുപ്പ് കുടിശ്ശിക വാങ്ങാനാരംഭിച്ചു. ഇതനുസരിച്ച് നിരവധി ഓട്ടോതൊഴിലാളികളില്‍ നിന്ന് 2000 രൂപ വരെ ഈടാക്കിയിരുന്നു. ഇതാണ് വിവാദമായത്. 
തുടര്‍ന്ന് ഡ്രൈവേസ് വെല്‍ഫയര്‍ സൊസൈറ്റി ഭാരവാഹികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.2010 ഫെബ്രുവരി പന്ത്രണ്ടിനാണ് കുടിശ്ശിക ഈടാക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.തുടര്‍ന്ന് കുടിശ്ശിക ഈടാക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഞാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നിവേദനത്തില്‍ സ്വീകരിച്ച നടപടിയെ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഞാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കുകയായിരുന്നു തുടര്‍ന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തിരുവനന്തപുരം ലീഗല്‍ മെട്രോളജി വകുപ്പിലെ ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജിനു 20,000രൂപ പിഴ വിധിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ ലഭ്യാമാക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ മുഖ്യമന്ത്രിയുടെ 'സുതാര്യ കേരളത്തില്‍' പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 
ഈ അന്വേഷണത്തില്‍ ലീഗല്‍മെട്രോളജിവകുപ്പിന് വീഴ്ചപറ്റിയെന്നും ഇത് തികച്ചും ന്യായീകരിക്കാനാകുന്നതല്ലെന്നും ലീഗല്‍മെട്രോളജി ഉത്തരമേഖലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ പി ബാബുരാജ് സംസ്ഥാന കണ്‍ട്രോളര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഓട്ടോറിക്ഷക്ക് പുതിയ ഫെയര്‍മീറ്റര്‍ ഘടിപ്പിക്കുമ്പോള്‍ ലീഗല്‍മെട്രോളജി ഓഫീസില്‍ കൊണ്ടുവന്ന് ഒരു വര്‍ഷത്തേക്ക് സീല്‍ചയ്യാറാണ് പതിവ്. എന്നാല്‍ ഓരോവര്‍ഷങ്ങളിലും സീല്‍ചെയ്യാതെവന്നാല്‍ ആ വര്‍ഷങ്ങള്‍ക്കുമാത്രമാണ് കുടിശ്ശിക ഈടാക്കേണ്ടത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഓട്ടോറിക്ഷയുടെ കാര്യത്തില്‍ പാലിച്ചുകണ്ടില്ലെന്നും ഇത് തികച്ചും ന്യായീകരിക്കാനാവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സുതാര്യ കേരളത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഫയലുകള്‍ അവിടെ കാണാനില്ലെന്ന് പറഞ്ഞത്. സുതാര്യ കേരളത്തിന്റെ നേട്ടങ്ങള്‍ മാത്രം ദൃശ്യ മാധ്യമത്തില്‍ സംപ്രേഷണം ചെയ്ത് സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കുമ്പോള്‍ ഫയലുകള്‍ തന്നെ അപ്രത്യക്ഷമാകുന്ന സംഭവങ്ങളും നിരവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Wednesday, July 20, 2011

Pal At

Thursday, July 14, 2011

മുംബൈയില്‍ മൂന്നിടത്ത് സ്‌ഫോടനം; 21 മരണം


മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ജനത്തിരക്കേറിയ മൂന്നിടങ്ങളില്‍ മിനിറ്റുകളുടെ മാത്രം ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. വൈകിട്ട് 7 മണിയോടെ മധ്യ മുംബൈയിലെ ദാദര്‍, ദക്ഷിണ മുംബൈയിലെ തിരക്കേറിയ കച്ചവട കേന്ദ്രമായ ഒപേറ ഹൗസ്, ആഭരണ വില്‍പ്പന കേന്ദ്രമായ സാവേരി ബസാര്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. തിരക്കേറിയ സ്ഥലങ്ങളില്‍ ഏറ്റവും തിരക്കേറിയ വേളയില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഭീകരാക്രമണം തന്നെയാണുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടെന്നു കരുതപ്പെടുന്ന കാറിന്റെ ഉടമയെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് ടീം അംഗങ്ങള്‍ പരിശോധന നടത്തുകയാണ്. സംഭവസ്ഥലം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം മുംബൈയിലേക്കു പോകും. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്ന് ചിദംബരം പറഞ്ഞു.

ദാദറില്‍ മാത്രം ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉഗ്രശേഷിയുള്ള ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് മുംബൈ പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആഭ്യന്തര മന്ത്രാലയം അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദക്ഷിണ മുബൈയിലെ മുംബാ ദേവി ക്ഷേത്രത്തിനു സമീപം സവേരി ബസാറിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഏറ്റവും തിരക്കേറിയ റയില്‍വേ മേഖലകളിലൊന്നായ ദാദര്‍ വെസ്റ്റിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അതല്ല സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുവാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നും പിന്നീട് വിലയിരുത്തലുണ്ടായി. ഇവിടെ ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. അതേസമയം, ദാദര്‍ റയില്‍വേ സ്‌റ്റേഷനു സമീപം പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി മഹാരാഷ്ട്ര ഡിജിപിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ അന്വേഷണ എജന്‍സി ഉദ്യോഗസ്ഥരോട് മുംബൈയിലേക്ക് തിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഫോറന്‍സിക് വിദഗ്ധരെയും എന്‍എസ്ജി കമാന്‍ഡോകളെയും വഹിച്ചുകൊണ്ടുള്ള ബിഎസ്എഫ് വിമാനം ഡല്‍ഹിയില്‍ നിന്നും ഒന്‍പതു മണിയോടെ മുംബൈയിലെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമെങ്കില്‍ രംഗത്തെത്താന്‍ സൈന്യത്തെ തയ്യാറാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ കസബിന്റെ ഇരുപത്തിനാലാം ജന്മദിനത്തിലാണ് സ്‌ഫോടനമുണ്ടായതെന്നതും ചില മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തയിബ എന്നീ സംഘടനകള്‍ക്കാവാം സ്‌ഫോടനത്തിനു പിന്നില്‍ പങ്കാളിത്തമുള്ളതെന്നും വിലയിരുത്തലുണ്ട്. സ്‌ഫോടനത്തെ രാജ്യാന്തര രംഗത്തെ നിരവധി നേതാക്കള്‍ അപലപിച്ചു. പാക്കിസ്ഥാന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരും സ്‌ഫോടനത്തെ അപലപിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഒരു കൈ സഹായം കാന്തപുരം ഉസ്താദ്‌ ഉത്ഘാടനം ചെയ്യുന്നു


Wednesday, July 13, 2011

ഖമ റുല്‍ ഉലമ കാന്തപുരം ഉസ്താദ്‌ മലപ്പുറം ജില്ലാ സംയുക്ത ഖാസി




മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരെ തിരഞ്ഞെടുത്തു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായിരിക്കെ അന്തരിച്ച നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ് ലിയാരുടെ ഒഴിവിലേക്കാണ് ഈ നിയമനം. ജൂലൈ 17ന് ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹില്‍ വെച്ച് അതത് മഹല്ല് പ്രതിനിധികള്‍ ഖാസിയായി ബൈഅത്ത് ചെയ്യും.

ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ മുശാവറ യോഗം ഇ സുലൈമാന്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് ഹുസാന്‍ തങ്ങള്‍ തിരൂര്‍ക്കാട്, സി എ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ്‌ക്കോയ തങ്ങള്‍, കൊടുമുടി ഹസന്‍ ബാഖവി, ഒ.കെ അബ്ദുറശീദ് മുസ്‌ലിയാര്‍, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി. എസ് ഫൈസി എടക്കര, പി എസ് കെ ദാരിമി എടയൂര്‍, ഹംസക്കോയ ബാഖവി മുന്നിയൂര്‍, അലവി ദാരിമി ചെറുകുളം, അബ്ദുറസാഖ് ഫൈസി മാണൂര്‍, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, കെ സി അബൂബക്കര്‍ ഫൈസി കാവന്നൂര്‍, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി അലവി സഖാഫി സ്വാഗതവും ടി ടി മഹ്മൂദ് ഫൈസി നന്ദിയും പറഞ്ഞു

Monday, July 11, 2011

Wednesday, July 6, 2011

സ്വാശ്രയ വിദ്യാഭ്യാസം അരക്ഷിത്വതം അവസാനിപ്പിക്കുക : എസ് എസ് എഫ്


കണ്ണൂര്‍ : സ്വാശ്രയ വിദ്യാഭ്യാസം അരക്ഷിത്വതം അവസാനിപ്പിക്കുക : എസ് എസ് എഫ് കണ്ണൂര്‍ ജില്ല കമ്മിറ്റി യുടെ നേത്ര്വത്വത്തില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്നു

കണ്ണൂര്‍ : സ്വാശ്രയ വിദ്യാഭ്യാസം അരക്ഷിത്വതം അവസാനിപ്പിക്കുക : എസ് എസ് എഫ് കണ്ണൂര്‍ ജില്ല കമ്മിറ്റി യുടെ നേത്ര്വത്വത്തില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച്‌
എസ് എസ് എഫ് സംസ്ഥാന സിക്രടറി അബ്ദുല്‍ കലാം ഉത്ഘാടനം ചെയ്യുന്നു

Friday, July 1, 2011

ഇതിലും ഒരു വിവരാവകാശ ത്തിന്റെ പിന്ബലമുണ്ട് , പോലീസിന്റെ യൂണിഫോമിലെ നെയിംബോര്‍ഡില്‍ ഇനി മലയാളവും

പോലീസിന്റെ യൂണിഫോമിലെ നെയിംബോര്‍ഡില്‍ ഇനി മലയാളവും രേഖപ്പെടുത്താത്താന്‍ തീരുമാനമായി. ഈ തീരുമാനത്തിലേക്ക്‌ നയിച്ച മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മ സെക്രട്ടറി അനില്‍ തിരൂര്‍ക്കാടിനെ കുറിച്ച്‌ " സിറാജ്‌ " ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത

Wednesday, June 1, 2011

എസ് എസ് എഫ് നാഷണല്‍ പ്രതിനിധി സമ്മേളനം


ബാംഗ്ലൂര്‍: ദേശീയതലത്തില്‍ സുന്നി വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് പുതിയ ദിശ നിര്‍ണയിച്ച് എസ്.എസ്.എഫ് ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു.രണ്ടു ദിവസമായി ബാംഗ്ലൂര്‍ കൈക സെന്ററിലാണ് സമ്മേളനം അരങ്ങേറിയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍,ജാര്‍ഖണ്ഡ്, ആസാം, പശ്ചിമ ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരള, ആന്‍ഡമാന്‍ നിക്കോബാര്‍, ഗോവ, ലക്ഷദ്വീബ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. അടുത്ത രണ്ടു വര്‍ഷത്തേçള്ള എസ്.എസ്.എഫ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. 1973 ല്‍ കേരളത്തില്‍ രൂപം കൊണ്ട സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന് ഇപ്പോള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങ്‌ളിലും കമ്മറ്റികള്‍ നിലവില്‍ വന്നിട്ടുണ്ട്. ദേശീയതലത്തില്‍ ഇദാദ്യമായാണ് കമ്മറ്റി രൂപീകരിçന്നത്. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദേശീയതലത്തില്‍ സുന്നി വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ കരടുരേഖ ഉള്‍കൊള്ളുന്ന സമീപന രേഖക്ക് സമ്മേളനം അംഗീകാരം നല്‍കി. രാജ്യത്തെ നാലു സോéകളാക്കി തിരിച്ച് വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാëം ബാംഗ്ലൂരില്‍ വിപുലമായ ആസ്ഥാനം ആരംഭിക്കാëം തീêമാനിച്ചിട്ടുണ്ട്. കാലത്ത് നടന്ന ''തസ്‌കിയ'' സെഷന് മുഹമ്മദ് ഫാറൂഖ് ബുഖാരിയും ലീഡര്‍ഷിപ്പ് ട്രെയിനിംഗിന് അഡ്വ. എ.കെ ഇസ്മാഈല്‍ വഫയുംനേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ അബ്ദുറഷീദ് സൈനി അദ്യക്ഷത വഹിച്ചു. എം. മുഹമ്മദ് സ്വാദിഖ്, അബ്ദുല്‍ ഹകീം ഇംദാദി, ആര്‍.പി ഹുസൈന്‍, വി.പി.എം ബശീര്‍, എസ്.എസ്.എ ഖാദര്‍, മുഹമ്മദ് സഫര്‍ ഇഖ്ബാല്‍ ചൗധരി, സുഹൈറുദ്ദീന്‍ കൊല്‍കത്ത ശൗകത്തലി നദ്വി പൂനെ, കാശിഫ് അത്താരി ബാംഗ്ലൂര്‍ എന്നിവര്‍ സംസാരിച്ചു. എ.പി ബശീര്‍ സ്വാഗതവും അബ്ദുല്‍ റഊഫ് ബാംഗ്ലൂര്‍ നന്ദിയും പറഞ്ഞു.

Sunday, May 29, 2011

ബാലകൃഷ്ണപിള്ളയുടെ ആദ്യ പരോള്‍രേഖകളില്‍വൈരുധ്യം


കോട്ടക്കല്‍: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളക്ക് ആദ്യ പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളില്‍ വൈരുധ്യം. വിവരാവകാശ നിയമപ്രകാരം അങ്ങാടിപ്പുറം തിരൂര്‍ക്കാട് ചെന്ത്രത്തില്‍ അനില്‍കുമാറിന് ജയില്‍ ആസ്ഥാനത്തുനിന്ന് അനുവദിച്ച രേഖകളിലാണ് വൈരുദ്ധ്യം.
ഏപ്രില്‍ 19ന് ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് അനുവദിച്ച പരോള്‍ ഉത്തരവിന് ബാലകൃഷ്ണപിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ അപേക്ഷ നല്‍കിയതും അതേ തീയതിയിലാണ്. കേരള ജയില്‍ ചട്ടം 454ാം വകുപ്പ് പ്രകാരം അടിയന്തരാവധി അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരോള്‍ അനുവദിച്ചതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ 454(1)എ(i) പ്രകാരം അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി, പേരക്കുട്ടികള്‍, മുത്തച്ഛന്‍, മുത്തശ്ശി, ഭാര്യാപിതാവ്, ഭര്‍തൃപിതാവ്, അമ്മാവന്‍ ഇവരിലാര്‍ക്കെങ്കിലും ഗുരുതരമായ രോഗമോ മക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ വിവാഹാവശ്യത്തിനോ പരോള്‍ അനുവദിക്കാമെന്നാണ് ചട്ടം. എന്നാല്‍, ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മകള്‍ ബിന്ദു ബാലകൃഷ്ണന്റെ പരോള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ടൈപ്പ് 2, ഡയബറ്റിസ് മെലിറ്റസും കിറ്റോസിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ രോഗങ്ങളുമാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. എ. ഷാജി ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം നല്‍കിയത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മാര്‍ച്ച് 16നാണ് എന്നതും അതിന്റെ പിന്‍ബലത്തില്‍ ഏപ്രില്‍ 19നാണ് പരോള്‍ അനുവദിച്ചതെന്നതും വൈരുദ്ധ്യമാണ്. കൂടാതെ, പരോള്‍ അനുവദിക്കാനായി അവലംബിച്ച കൊല്ലം പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിലും സമാന വൈരുദ്ധ്യമുണ്ട്. മാര്‍ച്ച് 18നാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പ്രൊബേഷന്‍ ഓഫിസര്‍ പിള്ളയുടെ ഭാര്യ വത്സലയുടെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചത് കൊട്ടാരക്കര താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. സന്തോഷിനോടാണ്. മാര്‍ച്ച് 16ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വത്സലക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമുണ്ട്. ഡോക്ടറുടെ അഭിപ്രായത്തില്‍ അവര്‍ക്ക് അഞ്ച് ദിവസത്തെ കിടത്തി ചികിത്സയും മൂന്നോ നാലോ ആഴ്ച വീട്ടിലെ വിശ്രമവും വേണമെന്നുമാണ് പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 17നാണ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ചീഫ് ജയില്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയതും.
പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട പ്രകാരം ലഭിച്ച മറുപടിയിലാണ് പരസ്‌പര വിരുദ്ധമായ വിവരങ്ങള്‍. മാര്‍ച്ച് 16ന് നല്‍കിയ പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെയും ആശുപത്രി സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 19ന് അപേക്ഷ ലഭിച്ച് അന്നുതന്നെ പരോള്‍ അനുവദിച്ചതില്‍ ജയില്‍ ചട്ട ലംഘനം നടന്നതായാണ് സൂചന.
(കടപ്പാട് Madyamamonline)

Saturday, May 28, 2011

എന്‍ട്രന്‍സ് പരിക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇര്‍ഫാന് അവാര്‍ഡ് നല്‍കുന്നു

മഅ്ദിന്‍ വിജയരേഖ പ്രോഗ്രാം: പ്രതിഭകള്‍ക്ക് ജസ്റ്റിസ്. സുഹൈല്‍ അഹ്മദ് സിദ്ദീഖി പുരസ്‌കാരം നല്‍കി.


മലപ്പുറം: വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രതിഭകളെ ആദരിക്കുന്നതിനും മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മഅ്ദിന്‍ വിജയരേഖ പ്രോഗ്രാം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അഹ്മദ് സുഹൈല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്തമാക്കിയ വി. ഇര്‍ഫാന്‍, ഉന്നത റാങ്ക് നേടിയ സി. എച്ച്. ആശിഖലി, എസ്.എസ്.എല്‍.സി യില്‍ ഉന്നത വിജയം കരസ്തമാക്കിയ സി.കെ. അബ്ദുല്‍ സമദ് എന്നിവര്‍ക്ക് അദ്ദേഹം വിജയരേഖ പുരസ്‌കാരം വിതരണം ചെയ്തു. പിന്നോക്ക ജില്ലയായ മലപ്പുറത്ത് നിന്നും പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കഠിന പ്രയത്‌നത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ പ്രതിഭകളെന്നും ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനും മഅ്ദിന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം സംരംഭങ്ങള്‍ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കേരള ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഹംസ മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി. സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം എന്നിവര്‍ സംബന്ധിച്ചു.

Thursday, May 19, 2011

കോമിക് വേള്‍ഡ് മാഗസിന്റെ പ്രവാചക നിന്ദക്കെതിരെ പ്രധാനമന്ത്രി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍


ന്യൂഡല്‍ഹി: കോമിക് വേള്‍ഡ് മാഗസിന്റെ പ്രവാചക നിന്ദക്കെതിരെ പ്രധാനമന്ത്രി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. പ്രവാചക നിന്ദക്കെതിരെ ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ജന്ദര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനെ മന:പൂര്‍വം നിന്ദിക്കാനുള്ള കോമിക് വേള്‍ഡ് മാഗസിന്റെ ശ്രമം മതേതര ഭാരതത്തിന് അപമാനമാണെന്നും പ്രവാചകന്റെ സാങ്കല്‍പിക ചിത്രങ്ങളും വികലമായ ജീവചരിത്രവും അടിച്ചിറക്കിയ മാഗസിന്‍ നിരോധിക്കണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. മാഗസിന്റെ ആര്‍.എന്‍.ഐ രജിസ്്ട്രേഷന്‍ റദ്ദാക്കാനും എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഗുല്‍ഷന്‍ റായിക്കെതിരെ നിയമനടപടിയെടുക്കാനും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഡയമണ്ട് കോമിക്സ് പബ്ളിഷിങ് ഹൌസ് ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കോമിക് വേള്‍ഡ് ഡൈജസ്റ്റ് ഏപ്രില്‍ 30ന് പുറത്തിറക്കിയ ഹിന്ദി, ഇംഗ്ളീഷ് പതിപ്പുകളിലാണ് പ്രവാചക നിന്ദ. പ്രവാചകന്റെ സാങ്കല്‍പിക ചിത്രത്തോടൊപ്പം കൊടുത്ത പ്രവാചക ചരിത്രവും വികലമായിരുന്നു. മുസ്ലീങ്ങള്‍ അല്ലാഹുവിന്റെ അവതാരമായ പ്രവാചകന്റെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പൂജനടത്തുന്നുവെന്നും പ്രവാചകന്റെ ജീവിതകാലത്ത് ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പോയി മുഹമ്മദ്നബി ജനങ്ങളെ പേടിപ്പിച്ചിരുന്നുവെന്നുമാണ് പ്രവാചകന്‍ മുഹമ്മദ് ആരാണ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലുള്ളത്. പ്രതിഷേധ സംഗമത്തില്‍ ഡല്‍ഹി ഖാളി ശൈഖ് മുഹമ്മദ് മിയാന്‍ സമര്‍ ദഹ്ലവി അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഖാരി മുഹമ്മദ് മിയാന്‍ മസ്ഹരി (ഖയാദത്ത് എഡിറ്റര്‍), മൌലാന അന്‍സാര്‍ റസ (ബീഹാര്‍), ശബീര്‍ നഖ്ശബന്തി (ഹൈദരാബാദ്), സയിദ് വാഹിദ് മിയാന്‍ മുഈനി (അജ്മീര്‍), മൌലാന മുഹമ്മദ് ജാവീദ് (ഡല്‍ഹി), അഡ്വ. ഷാനവാസ് വാരിസ്, സയിദ് വഖാര്‍ അഹമ്മദ് ഖാദിരി, അസീസ് പയ്യോളി, റാശിദ് നൂറാനി എന്നിവര്‍ പ്രസംഗിച്ചു.

Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീര്‍ന്നിട്ടാവരുത്‌: കാന്തപുരം


കാസര്‍കോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന പ്രധാന മന്ത്രിയെന്ന നിലയില്‍ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്‌ പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്‌മയായ എന്‍വിസാജ് ഒരുക്കിയ ഒപ്പ്‌ മരച്ചുച്ചോട്ടില്‍ ഒപ്പ്‌ ചാര്‍ത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകകീടനാശിനികള്‍ മനുഷ്യരിലും പ്രകൃതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയില്‍ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല.

25ന്‌ ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികള്‍ക്കനുകൂലമായി ചില കോണുകളില്‍ നിന്നുയരുന്ന ശബ്‌ദം മനുഷ്യത്വരഹിതമാണ്‌. അനാവശ്യ വിവാദങ്ങള്‍ മാറ്റിവെച്ച്‌ ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകള്‍ ത്വരിതപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി.എസ്‌ അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി.കെ അബ്‌ദുല്ല ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദുല്‍ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, പി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ്‌ പ്രഫ. എം.എ റഹ്മാന്‍ കാന്തപുരത്തെ സ്വീകരിച്ചു

Friday, April 1, 2011

[RTI] എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനവും ആവശ്യപ്പെട്ടില്ല

ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ 'മംഗളം' വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്‌. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട്‌ കെ. സുധാകരന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടി പറഞ്ഞപ്പോഴാണു മറ്റു സംസ്‌ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവാത്തതെന്നു പവാര്‍ പറഞ്ഞത്‌.

കേരളവും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതായി അറിയിച്ചിരുന്നെങ്കിലും നിരോധനം എതിര്‍ക്കുന്നത്‌ ഏതൊക്കെ സംസ്‌ഥാനങ്ങളാണെന്നു പവാര്‍ വ്യക്‌തമാക്കിയിരുന്നില്ല. കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്നു വിദഗ്‌ധസമിതികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു കേന്ദ്രം ഒരു സംസ്‌ഥാനവുമായും കത്തിടപാടു നടത്തിയിട്ടില്ലെന്നാണു ലഭിച്ച മറുപടി.

എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അവരുടെ ലോബിയുമാണു യഥാര്‍ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്‌. നിരവധി കൃഷിക്കാരും കര്‍ഷകനേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന്‌ ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. ആറു കത്തുകള്‍ മാത്രമാണ്‌ ഇത്തരത്തില്‍ മന്ത്രാലയത്തിനു ലഭിച്ചത്‌. അവയില്‍ കര്‍ഷകരുടേതു രണ്ടു മാത്രം. അതും ഗുജറാത്തില്‍നിന്നുള്ള കര്‍ഷകരുടേത്‌. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഗുജറാത്ത്‌ കമ്പനികളാണ്‌.

എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ നാലു സമിതികളെ നിയോഗിച്ചെന്നും അവയെല്ലാം ഉപയോഗം തുടരാനുള്ള റിപ്പോര്‍ട്ട്‌ നല്‍കിയെന്നുമാണു പവാര്‍ സഭയെ അറിയിച്ചത്‌. ജലസാമീപ്യമുള്ള പ്രദേശത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന്‌ 1991-ല്‍ ബാനര്‍ജി സമിതി വ്യക്‌തമാക്കിയിരുന്നു. 1999 ലെ ആര്‍.ബി. സിംഗ്‌ കമ്മിറ്റിയും ഇതേ ആവശ്യമാണ്‌ ഉന്നയിച്ചത്‌. ഇക്കാര്യം സഭയില്‍നിന്നു പവാര്‍ മറച്ചുവച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്നതു കാസര്‍ഗോഡ്‌ ജില്ലയിലൂടെയാണ്‌.

ബ്രസീലും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ലെന്നു പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈ 31-നു ബ്രസീലും ഒക്‌ടോബര്‍ 12-ന്‌ ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ ശാസ്‌ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഇന്ത്യയുള്‍പ്പെടെയുളള അംഗരാജ്യങ്ങളോടു ശിപാര്‍ശ ചെയ്‌തെന്ന വസ്‌തുതയും പവാര്‍ മറച്ചുവച്ചു.

Thursday, March 24, 2011

എസ് എസ് എഫ് നോര്‍ത്ത് സോണ്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം



തളിപ്പറമ്പ:അക്കാദമിക് വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാത്ത അനധികൃത ചികിത്സകര്‍ക്ക് ആയുര്‍വേദ, യൂനാനി മേഖലയില്‍ ചികിത്സാനുമതി നല്‍കുന്ന വിധമുള്ള നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ് എസ് എഫ് നോര്‍ത്ത് സോണ്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് സമ്മേളനം ആവശ്യപ്പെട്ടു.ചികിത്സാരംഗത്ത് വ്യാജന്‍മാന്‍ കടന്നു വരാനും അതുവഴി ആതുര മേഘലയില്‍ പുതിയ പ്രതിസന്ധികള്‍ ഉയര്‍ന്നുവരാനും ഇത്തരം നടപടികള്‍ കാരണമാകുമെന്നും സമ്മേളനം ആശങ്കപ്പെട്ടു.

ഇന്റലക്ച്വല്‍ കള്‍ട്ടിവേഷന്‍ സ്പിരിച്വല്‍ എന്‍ലൈറ്‌റ്‌മെന്റ് എന്ന ശീര്‍ഷകത്തില്‍ തളിപ്പറമ്പ നാടുകാണി അല്‍ മഖര്‍ കാമ്പസില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്‌റി സംഘടിപ്പിച്ച എന്‍ജിനീയറിംഗ് മെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഉത്തരമേഘലയിലെ ഏഴു ജില്ലകളില്‍ നിന്നും അറുന്നൂറോളംപ്രതിനനിധികള്‍ പങ്കെടുത്തു.എന്‍ജിനീറിംഗ് സമ്മേളനം അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും മെഡിക്കല്‍ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര സെക്രട്ടറി കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാരും ഉല്‍ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡണ്ട് മൂസ സഖാഫി കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ത്രിദിന സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, എന്‍ വി അബ്ദു റസാഖ് സഖാഫി, അബ്ദുറശീദ് സഖാഫി കുറ്‌റ്യാടി, പി എ ഉബൈദുല്ല നദ്‌വി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, അഡ്വ: എ കെ ഇസ്മാഈല്‍ വഫ, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു.

കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, യു വി ഉസ്മാന്‍ മുസ്‌ലിയാര്‍, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍,വി പി എം ഇസ്ഹാഖ്, ഡോ. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍ സ്വാഗതവും സംസ്ഥാന കാമ്പസ് സെക്രട്ടറി അബ്ദുറശീദ് നരിക്കോട് നന്ദിയും പറഞ്ഞു.

സഹായി കോഴിക്കോട്ട് പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും



ദുബായ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായി എന്ന ആതുരസേവന സന്നദ്ധസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി പാലീയേറ്റീവ് കെയര്‍ യൂണിറ്റും വൃക്ക രോഗികള്‍ക്ക് പരിചരണമുള്‍പെടെയുള്ള സേവനങ്ങളുമായി ഡയാലിസിസ് സെന്ററും സജ്ജീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പത്തു വര്‍ഷമായി സേവനരംഗത്തുള്ള സഹായിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറു കോടി രൂപ ചെലവില്‍ വിപുലമായ ആതുരസേവന കേന്ദ്രത്തിന്റെ ഭാഗമായാണിത്. സൗജന്യ സ്‌കാനിംഗ്, എക്‌സ്‌റേ യൂണിറ്റുകള്‍, ലബോറട്ടറി എന്നിവയും കേന്ദ്രത്തില്‍ സജ്ജീകരിക്കും. വിദൂരങ്ങളില്‍നിന്നും റേഡിയേഷന്‍, ഡയാലിസ് സേവനങ്ങള്‍ തേടിയെത്തുന്ന രോഗികള്‍ക്ക് താമസം, ഭക്ഷണം, മരുന്ന് എന്നിവ നല്‍കും. 20 ലക്ഷം രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലെ 16 ാം വാര്‍ഡ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതി സഹായി ഏറ്റെടുത്തിട്ടുണ്ട്.
സഹായിയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സര്‍വീസ്, അത്യാഹിതവിഭാഗങ്ങളിലെ സേവനത്തിനായി വളണ്ടിയര്‍ വിഭാഗം, സൗജന്യ മരുന്ന വിതരണം, രക്തദാനസേന, സൗജന്യ ഭക്ഷണ വിതരണം, മയ്യിത്ത് പരിപാലനം, ഇഫ്താര്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു. നിര്‍ധനര്‍ക്ക് പൂര്‍ണമായും സൗജന്യമാണ് ആംബുലന്‍സ് സേവനം. കാഷ്വാലിറ്റി, മോര്‍ച്ചറി, അത്യാഹിത വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ സംഘടനയുടെ 200 വളണ്ടിയര്‍മാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിന സേവനം നടത്തുന്നത്. രോഗികള്‍ക്ക് സൗജന്യമരുന്നു വിതരണത്തിന് സഹായി ഫാര്‍മസി മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്നു. നിത്യവും കാഷ്വാലിറ്റിയിലെത്തുന്ന രോഗികളും സഹായികളുമായ നൂറിലധികം പേര്‍ക്കാണ് സൗജന്യ ഭക്ഷണ വിതരണം. സഹായിയുടെ സേവനം മനസ്സിലാക്കിയ സഹൃദയരുടെ സഹായത്തോടെയാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ അഞ്ചു ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് സംഘടനയുടെ സഹായം ലഭിക്കുന്നത്. പുതിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പ്രവാസി സുമനസ്സുകളുടെ സഹായം തേടുന്നതായും സഹായി പ്രസിഡന്റ് അബ്ദുല്ല സഅദി ചെറുവാടി പറഞ്ഞു. സലീം ആര്‍ ഇ സി, ബഷീര്‍ വെള്ളായിക്കോട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.