Tuesday, November 1, 2011
Wednesday, July 20, 2011
Thursday, July 14, 2011
മുംബൈയില്‍ മൂന്നിടത്ത് സ്‌ഫോടനം; 21 മരണം

മുംബൈ: രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ജനത്തിരക്കേറിയ മൂന്നിടങ്ങളില്‍ മിനിറ്റുകളുടെ മാത്രം ഇടവേളയിലുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 21 ആയി. നൂറിലധികം പേര്‍ക്കു പരുക്കേറ്റു. വൈകിട്ട് 7 മണിയോടെ മധ്യ മുംബൈയിലെ ദാദര്‍, ദക്ഷിണ മുംബൈയിലെ തിരക്കേറിയ കച്ചവട കേന്ദ്രമായ ഒപേറ ഹൗസ്, ആഭരണ വില്‍പ്പന കേന്ദ്രമായ സാവേരി ബസാര്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. തിരക്കേറിയ സ്ഥലങ്ങളില്‍ ഏറ്റവും തിരക്കേറിയ വേളയില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഭീകരാക്രമണം തന്നെയാണുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടെന്നു കരുതപ്പെടുന്ന കാറിന്റെ ഉടമയെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് ടീം അംഗങ്ങള്‍ പരിശോധന നടത്തുകയാണ്. സംഭവസ്ഥലം സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം മുംബൈയിലേക്കു പോകും. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്ന് ചിദംബരം പറഞ്ഞു.
ദാദറില്‍ മാത്രം ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉഗ്രശേഷിയുള്ള ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് മുംബൈ പൊലീസ് ഉന്നത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആഭ്യന്തര മന്ത്രാലയം അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദക്ഷിണ മുബൈയിലെ മുംബാ ദേവി ക്ഷേത്രത്തിനു സമീപം സവേരി ബസാറിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഏറ്റവും തിരക്കേറിയ റയില്‍വേ മേഖലകളിലൊന്നായ ദാദര്‍ വെസ്റ്റിലാണ് രണ്ടാമത്തെ സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അതല്ല സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുവാണ് സ്‌ഫോടനത്തിനിടയാക്കിയതെന്നും പിന്നീട് വിലയിരുത്തലുണ്ടായി. ഇവിടെ ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. അതേസമയം, ദാദര്‍ റയില്‍വേ സ്‌റ്റേഷനു സമീപം പൊട്ടാത്ത ഒരു ബോംബ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി മഹാരാഷ്ട്ര ഡിജിപിയുമായി ഫോണില്‍ ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ അന്വേഷണ എജന്‍സി ഉദ്യോഗസ്ഥരോട് മുംബൈയിലേക്ക് തിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഫോറന്‍സിക് വിദഗ്ധരെയും എന്‍എസ്ജി കമാന്‍ഡോകളെയും വഹിച്ചുകൊണ്ടുള്ള ബിഎസ്എഫ് വിമാനം ഡല്‍ഹിയില്‍ നിന്നും ഒന്‍പതു മണിയോടെ മുംബൈയിലെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ആവശ്യമെങ്കില്‍ രംഗത്തെത്താന്‍ സൈന്യത്തെ തയ്യാറാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ പിടിയിലായ ഏക ഭീകരന്‍ അജ്മല്‍ കസബിന്റെ ഇരുപത്തിനാലാം ജന്മദിനത്തിലാണ് സ്‌ഫോടനമുണ്ടായതെന്നതും ചില മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്‌കറെ തയിബ എന്നീ സംഘടനകള്‍ക്കാവാം സ്‌ഫോടനത്തിനു പിന്നില്‍ പങ്കാളിത്തമുള്ളതെന്നും വിലയിരുത്തലുണ്ട്. സ്‌ഫോടനത്തെ രാജ്യാന്തര രംഗത്തെ നിരവധി നേതാക്കള്‍ അപലപിച്ചു. പാക്കിസ്ഥാന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരും സ്‌ഫോടനത്തെ അപലപിച്ചു.
Wednesday, July 13, 2011
ഖമ റുല്‍ ഉലമ കാന്തപുരം ഉസ്താദ് മലപ്പുറം ജില്ലാ സംയുക്ത ഖാസി

മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരെ തിരഞ്ഞെടുത്തു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായിരിക്കെ അന്തരിച്ച നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ് ലിയാരുടെ ഒഴിവിലേക്കാണ് ഈ നിയമനം. ജൂലൈ 17ന് ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹില്‍ വെച്ച് അതത് മഹല്ല് പ്രതിനിധികള്‍ ഖാസിയായി ബൈഅത്ത് ചെയ്യും.
ഇത് സംബന്ധമായി ചേര്‍ന്ന ജില്ലാ മുശാവറ യോഗം ഇ സുലൈമാന്‍ മുസ് ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, സയ്യിദ് യൂസഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് ഹുസാന്‍ തങ്ങള്‍ തിരൂര്‍ക്കാട്, സി എ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ്‌ക്കോയ തങ്ങള്‍, കൊടുമുടി ഹസന്‍ ബാഖവി, ഒ.കെ അബ്ദുറശീദ് മുസ്‌ലിയാര്‍, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി. എസ് ഫൈസി എടക്കര, പി എസ് കെ ദാരിമി എടയൂര്‍, ഹംസക്കോയ ബാഖവി മുന്നിയൂര്‍, അലവി ദാരിമി ചെറുകുളം, അബ്ദുറസാഖ് ഫൈസി മാണൂര്‍, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, കെ സി അബൂബക്കര്‍ ഫൈസി കാവന്നൂര്‍, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി അലവി സഖാഫി സ്വാഗതവും ടി ടി മഹ്മൂദ് ഫൈസി നന്ദിയും പറഞ്ഞു
Monday, July 11, 2011
Wednesday, July 6, 2011
സ്വാശ്രയ വിദ്യാഭ്യാസം അരക്ഷിത്വതം അവസാനിപ്പിക്കുക : എസ് എസ് എഫ്
കണ്ണൂര്‍ : സ്വാശ്രയ വിദ്യാഭ്യാസം അരക്ഷിത്വതം അവസാനിപ്പിക്കുക : എസ് എസ് എഫ് കണ്ണൂര്‍ ജില്ല കമ്മിറ്റി യുടെ നേത്ര്വത്വത്തില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു

കണ്ണൂര്‍ : സ്വാശ്രയ വിദ്യാഭ്യാസം അരക്ഷിത്വതം അവസാനിപ്പിക്കുക : എസ് എസ് എഫ് കണ്ണൂര്‍ ജില്ല കമ്മിറ്റി യുടെ നേത്ര്വത്വത്തില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച്
എസ് എസ് എഫ് സംസ്ഥാന സിക്രടറി അബ്ദുല്‍ കലാം ഉത്ഘാടനം ചെയ്യുന്നു
Saturday, July 2, 2011
Friday, July 1, 2011
ഇതിലും ഒരു വിവരാവകാശ ത്തിന്റെ പിന്ബലമുണ്ട് , പോലീസിന്റെ യൂണിഫോമിലെ നെയിംബോര്‍ഡില്‍ ഇനി മലയാളവും
പോലീസിന്റെ യൂണിഫോമിലെ നെയിംബോര്‍ഡില്‍ ഇനി മലയാളവും രേഖപ്പെടുത്താത്താന്‍ തീരുമാനമായി. ഈ തീരുമാനത്തിലേക്ക് നയിച്ച മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മ സെക്രട്ടറി അനില്‍ തിരൂര്‍ക്കാടിനെ കുറിച്ച് " സിറാജ് " ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത

Tuesday, June 28, 2011
പോലീസിന്റെ NAME BORD ഇനി മലയാളത്തില്‍ വായിക്കാം
Wednesday, June 1, 2011
എസ് എസ് എഫ് നാഷണല്‍ പ്രതിനിധി സമ്മേളനം

ബാംഗ്ലൂര്‍: ദേശീയതലത്തില്‍ സുന്നി വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് പുതിയ ദിശ നിര്‍ണയിച്ച് എസ്.എസ്.എഫ് ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു.രണ്ടു ദിവസമായി ബാംഗ്ലൂര്‍ കൈക സെന്ററിലാണ് സമ്മേളനം അരങ്ങേറിയത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്,രാജസ്ഥാന്‍,ജാര്‍ഖണ്ഡ്, ആസാം, പശ്ചിമ ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരള, ആന്‍ഡമാന്‍ നിക്കോബാര്‍, ഗോവ, ലക്ഷദ്വീബ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. അടുത്ത രണ്ടു വര്‍ഷത്തേçള്ള എസ്.എസ്.എഫ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. 1973 ല്‍ കേരളത്തില്‍ രൂപം കൊണ്ട സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന് ഇപ്പോള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങ്‌ളിലും കമ്മറ്റികള്‍ നിലവില്‍ വന്നിട്ടുണ്ട്. ദേശീയതലത്തില്‍ ഇദാദ്യമായാണ് കമ്മറ്റി രൂപീകരിçന്നത്. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ദേശീയതലത്തില്‍ സുന്നി വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ കരടുരേഖ ഉള്‍കൊള്ളുന്ന സമീപന രേഖക്ക് സമ്മേളനം അംഗീകാരം നല്‍കി. രാജ്യത്തെ നാലു സോéകളാക്കി തിരിച്ച് വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാëം ബാംഗ്ലൂരില്‍ വിപുലമായ ആസ്ഥാനം ആരംഭിക്കാëം തീêമാനിച്ചിട്ടുണ്ട്. കാലത്ത് നടന്ന ''തസ്‌കിയ'' സെഷന് മുഹമ്മദ് ഫാറൂഖ് ബുഖാരിയും ലീഡര്‍ഷിപ്പ് ട്രെയിനിംഗിന് അഡ്വ. എ.കെ ഇസ്മാഈല്‍ വഫയുംനേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ അബ്ദുറഷീദ് സൈനി അദ്യക്ഷത വഹിച്ചു. എം. മുഹമ്മദ് സ്വാദിഖ്, അബ്ദുല്‍ ഹകീം ഇംദാദി, ആര്‍.പി ഹുസൈന്‍, വി.പി.എം ബശീര്‍, എസ്.എസ്.എ ഖാദര്‍, മുഹമ്മദ് സഫര്‍ ഇഖ്ബാല്‍ ചൗധരി, സുഹൈറുദ്ദീന്‍ കൊല്‍കത്ത ശൗകത്തലി നദ്വി പൂനെ, കാശിഫ് അത്താരി ബാംഗ്ലൂര്‍ എന്നിവര്‍ സംസാരിച്ചു. എ.പി ബശീര്‍ സ്വാഗതവും അബ്ദുല്‍ റഊഫ് ബാംഗ്ലൂര്‍ നന്ദിയും പറഞ്ഞു.
Sunday, May 29, 2011
ബാലകൃഷ്ണപിള്ളയുടെ ആദ്യ പരോള്‍രേഖകളില്‍വൈരുധ്യം

കോട്ടക്കല്‍: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളക്ക് ആദ്യ പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളില്‍ വൈരുധ്യം. വിവരാവകാശ നിയമപ്രകാരം അങ്ങാടിപ്പുറം തിരൂര്‍ക്കാട് ചെന്ത്രത്തില്‍ അനില്‍കുമാറിന് ജയില്‍ ആസ്ഥാനത്തുനിന്ന് അനുവദിച്ച രേഖകളിലാണ് വൈരുദ്ധ്യം.
ഏപ്രില്‍ 19ന് ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് അനുവദിച്ച പരോള്‍ ഉത്തരവിന് ബാലകൃഷ്ണപിള്ളയുടെ മകള്‍ ബിന്ദു ബാലകൃഷ്ണന്‍ അപേക്ഷ നല്‍കിയതും അതേ തീയതിയിലാണ്. കേരള ജയില്‍ ചട്ടം 454ാം വകുപ്പ് പ്രകാരം അടിയന്തരാവധി അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പരോള്‍ അനുവദിച്ചതെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ 454(1)എ(i) പ്രകാരം അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സഹോദരന്‍, സഹോദരി, പേരക്കുട്ടികള്‍, മുത്തച്ഛന്‍, മുത്തശ്ശി, ഭാര്യാപിതാവ്, ഭര്‍തൃപിതാവ്, അമ്മാവന്‍ ഇവരിലാര്‍ക്കെങ്കിലും ഗുരുതരമായ രോഗമോ മക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ വിവാഹാവശ്യത്തിനോ പരോള്‍ അനുവദിക്കാമെന്നാണ് ചട്ടം. എന്നാല്‍, ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മകള്‍ ബിന്ദു ബാലകൃഷ്ണന്റെ പരോള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ടൈപ്പ് 2, ഡയബറ്റിസ് മെലിറ്റസും കിറ്റോസിസ്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ രോഗങ്ങളുമാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ. എ. ഷാജി ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം നല്‍കിയത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മാര്‍ച്ച് 16നാണ് എന്നതും അതിന്റെ പിന്‍ബലത്തില്‍ ഏപ്രില്‍ 19നാണ് പരോള്‍ അനുവദിച്ചതെന്നതും വൈരുദ്ധ്യമാണ്. കൂടാതെ, പരോള്‍ അനുവദിക്കാനായി അവലംബിച്ച കൊല്ലം പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിലും സമാന വൈരുദ്ധ്യമുണ്ട്. മാര്‍ച്ച് 18നാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പ്രൊബേഷന്‍ ഓഫിസര്‍ പിള്ളയുടെ ഭാര്യ വത്സലയുടെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചത് കൊട്ടാരക്കര താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. സന്തോഷിനോടാണ്. മാര്‍ച്ച് 16ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വത്സലക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമുണ്ട്. ഡോക്ടറുടെ അഭിപ്രായത്തില്‍ അവര്‍ക്ക് അഞ്ച് ദിവസത്തെ കിടത്തി ചികിത്സയും മൂന്നോ നാലോ ആഴ്ച വീട്ടിലെ വിശ്രമവും വേണമെന്നുമാണ് പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ട്. മാര്‍ച്ച് 17നാണ് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ചീഫ് ജയില്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയതും.
പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട പ്രകാരം ലഭിച്ച മറുപടിയിലാണ് പരസ്‌പര വിരുദ്ധമായ വിവരങ്ങള്‍. മാര്‍ച്ച് 16ന് നല്‍കിയ പ്രൊബേഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെയും ആശുപത്രി സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ 19ന് അപേക്ഷ ലഭിച്ച് അന്നുതന്നെ പരോള്‍ അനുവദിച്ചതില്‍ ജയില്‍ ചട്ട ലംഘനം നടന്നതായാണ് സൂചന.
(കടപ്പാട് Madyamamonline)
Saturday, May 28, 2011
മഅ്ദിന്‍ വിജയരേഖ പ്രോഗ്രാം: പ്രതിഭകള്‍ക്ക് ജസ്റ്റിസ്. സുഹൈല്‍ അഹ്മദ് സിദ്ദീഖി പുരസ്‌കാരം നല്‍കി.

മലപ്പുറം: വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രതിഭകളെ ആദരിക്കുന്നതിനും മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മഅ്ദിന്‍ വിജയരേഖ പ്രോഗ്രാം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അഹ്മദ് സുഹൈല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്തമാക്കിയ വി. ഇര്‍ഫാന്‍, ഉന്നത റാങ്ക് നേടിയ സി. എച്ച്. ആശിഖലി, എസ്.എസ്.എല്‍.സി യില്‍ ഉന്നത വിജയം കരസ്തമാക്കിയ സി.കെ. അബ്ദുല്‍ സമദ് എന്നിവര്‍ക്ക് അദ്ദേഹം വിജയരേഖ പുരസ്‌കാരം വിതരണം ചെയ്തു. പിന്നോക്ക ജില്ലയായ മലപ്പുറത്ത് നിന്നും പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കഠിന പ്രയത്‌നത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ പ്രതിഭകളെന്നും ഇത്തരക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനും മഅ്ദിന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം സംരംഭങ്ങള്‍ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കേരള ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഹംസ മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി. സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സിറാജുദ്ദീന്‍ അഹ്‌സനി കൊല്ലം എന്നിവര്‍ സംബന്ധിച്ചു.
Thursday, May 19, 2011
കോമിക് വേള്‍ഡ് മാഗസിന്റെ പ്രവാചക നിന്ദക്കെതിരെ പ്രധാനമന്ത്രി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

ന്യൂഡല്‍ഹി: കോമിക് വേള്‍ഡ് മാഗസിന്റെ പ്രവാചക നിന്ദക്കെതിരെ പ്രധാനമന്ത്രി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. പ്രവാചക നിന്ദക്കെതിരെ ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ജന്ദര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനെ മന:പൂര്‍വം നിന്ദിക്കാനുള്ള കോമിക് വേള്‍ഡ് മാഗസിന്റെ ശ്രമം മതേതര ഭാരതത്തിന് അപമാനമാണെന്നും പ്രവാചകന്റെ സാങ്കല്‍പിക ചിത്രങ്ങളും വികലമായ ജീവചരിത്രവും അടിച്ചിറക്കിയ മാഗസിന്‍ നിരോധിക്കണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. മാഗസിന്റെ ആര്‍.എന്‍.ഐ രജിസ്്ട്രേഷന്‍ റദ്ദാക്കാനും എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ഗുല്‍ഷന്‍ റായിക്കെതിരെ നിയമനടപടിയെടുക്കാനും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഡയമണ്ട് കോമിക്സ് പബ്ളിഷിങ് ഹൌസ് ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കോമിക് വേള്‍ഡ് ഡൈജസ്റ്റ് ഏപ്രില്‍ 30ന് പുറത്തിറക്കിയ ഹിന്ദി, ഇംഗ്ളീഷ് പതിപ്പുകളിലാണ് പ്രവാചക നിന്ദ. പ്രവാചകന്റെ സാങ്കല്‍പിക ചിത്രത്തോടൊപ്പം കൊടുത്ത പ്രവാചക ചരിത്രവും വികലമായിരുന്നു. മുസ്ലീങ്ങള്‍ അല്ലാഹുവിന്റെ അവതാരമായ പ്രവാചകന്റെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പൂജനടത്തുന്നുവെന്നും പ്രവാചകന്റെ ജീവിതകാലത്ത് ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പോയി മുഹമ്മദ്നബി ജനങ്ങളെ പേടിപ്പിച്ചിരുന്നുവെന്നുമാണ് പ്രവാചകന്‍ മുഹമ്മദ് ആരാണ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലുള്ളത്. പ്രതിഷേധ സംഗമത്തില്‍ ഡല്‍ഹി ഖാളി ശൈഖ് മുഹമ്മദ് മിയാന്‍ സമര്‍ ദഹ്ലവി അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ഖാരി മുഹമ്മദ് മിയാന്‍ മസ്ഹരി (ഖയാദത്ത് എഡിറ്റര്‍), മൌലാന അന്‍സാര്‍ റസ (ബീഹാര്‍), ശബീര്‍ നഖ്ശബന്തി (ഹൈദരാബാദ്), സയിദ് വാഹിദ് മിയാന്‍ മുഈനി (അജ്മീര്‍), മൌലാന മുഹമ്മദ് ജാവീദ് (ഡല്‍ഹി), അഡ്വ. ഷാനവാസ് വാരിസ്, സയിദ് വഖാര്‍ അഹമ്മദ് ഖാദിരി, അസീസ് പയ്യോളി, റാശിദ് നൂറാനി എന്നിവര്‍ പ്രസംഗിച്ചു.
Monday, April 25, 2011
എന്‍ഡോസള്‍ഫാന്‍ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീര്‍ന്നിട്ടാവരുത്: കാന്തപുരം

കാസര്‍കോട്: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയുള്ളുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവന പ്രധാന മന്ത്രിയെന്ന നിലയില്‍ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചു തീരും വരെ നീട്ടിക്കൊണ്ട് പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്‌മയായ എന്‍വിസാജ് ഒരുക്കിയ ഒപ്പ് മരച്ചുച്ചോട്ടില്‍ ഒപ്പ് ചാര്‍ത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരകകീടനാശിനികള്‍ മനുഷ്യരിലും പ്രകൃതിയിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതായ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും കൃഷി വകുപ്പ് സാങ്കേതികതയില്‍ പിടിച്ചു തൂങ്ങുന്നത് ശരിയല്ല.
25ന് ജനീവയില്‍ നടക്കുന്ന സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക് വേണ്ടത്. മാരകമായ കീടനാശിനികള്‍ക്കനുകൂലമായി ചില കോണുകളില്‍ നിന്നുയരുന്ന ശബ്‌ദം മനുഷ്യത്വരഹിതമാണ്. അനാവശ്യ വിവാദങ്ങള്‍ മാറ്റിവെച്ച് ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകള്‍ ത്വരിതപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ് അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി.കെ അബ്‌ദുല്ല ഹാജി, മുനീര്‍ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്‌ദുല്‍ അസീസ് സൈനി, ഇല്യാസ് കൊറ്റുമ്പ, പി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമര സമിതി നേതാവ് പ്രഫ. എം.എ റഹ്മാന്‍ കാന്തപുരത്തെ സ്വീകരിച്ചു
Friday, April 1, 2011
[RTI] എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഒരു സംസ്‌ഥാനവും ആവശ്യപ്പെട്ടില്ല
ന്യൂഡല്‍ഹി: കാസര്‍ഗോഡ് ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ 'മംഗളം' വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടി പറഞ്ഞപ്പോഴാണു മറ്റു സംസ്‌ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവാത്തതെന്നു പവാര്‍ പറഞ്ഞത്.
കേരളവും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതായി അറിയിച്ചിരുന്നെങ്കിലും നിരോധനം എതിര്‍ക്കുന്നത് ഏതൊക്കെ സംസ്‌ഥാനങ്ങളാണെന്നു പവാര്‍ വ്യക്‌തമാക്കിയിരുന്നില്ല. കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്നു വിദഗ്‌ധസമിതികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു കേന്ദ്രം ഒരു സംസ്‌ഥാനവുമായും കത്തിടപാടു നടത്തിയിട്ടില്ലെന്നാണു ലഭിച്ച മറുപടി.
എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അവരുടെ ലോബിയുമാണു യഥാര്‍ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്. നിരവധി കൃഷിക്കാരും കര്‍ഷകനേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന് ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. ആറു കത്തുകള്‍ മാത്രമാണ് ഇത്തരത്തില്‍ മന്ത്രാലയത്തിനു ലഭിച്ചത്. അവയില്‍ കര്‍ഷകരുടേതു രണ്ടു മാത്രം. അതും ഗുജറാത്തില്‍നിന്നുള്ള കര്‍ഷകരുടേത്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഗുജറാത്ത് കമ്പനികളാണ്.
എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ നാലു സമിതികളെ നിയോഗിച്ചെന്നും അവയെല്ലാം ഉപയോഗം തുടരാനുള്ള റിപ്പോര്‍ട്ട് നല്‍കിയെന്നുമാണു പവാര്‍ സഭയെ അറിയിച്ചത്. ജലസാമീപ്യമുള്ള പ്രദേശത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന് 1991-ല്‍ ബാനര്‍ജി സമിതി വ്യക്‌തമാക്കിയിരുന്നു. 1999 ലെ ആര്‍.ബി. സിംഗ് കമ്മിറ്റിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. ഇക്കാര്യം സഭയില്‍നിന്നു പവാര്‍ മറച്ചുവച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്നതു കാസര്‍ഗോഡ് ജില്ലയിലൂടെയാണ്.
ബ്രസീലും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ലെന്നു പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈ 31-നു ബ്രസീലും ഒക്‌ടോബര്‍ 12-ന് ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്റെ ശാസ്‌ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഇന്ത്യയുള്‍പ്പെടെയുളള അംഗരാജ്യങ്ങളോടു ശിപാര്‍ശ ചെയ്‌തെന്ന വസ്‌തുതയും പവാര്‍ മറച്ചുവച്ചു.

Thursday, March 24, 2011
എസ് എസ് എഫ് നോര്‍ത്ത് സോണ്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

തളിപ്പറമ്പ:അക്കാദമിക് വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാത്ത അനധികൃത ചികിത്സകര്‍ക്ക് ആയുര്‍വേദ, യൂനാനി മേഖലയില്‍ ചികിത്സാനുമതി നല്‍കുന്ന വിധമുള്ള നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ് എസ് എഫ് നോര്‍ത്ത് സോണ്‍ മെഡിക്കല്‍ എന്‍ജിനീറിംഗ് സമ്മേളനം ആവശ്യപ്പെട്ടു.ചികിത്സാരംഗത്ത് വ്യാജന്‍മാന്‍ കടന്നു വരാനും അതുവഴി ആതുര മേഘലയില്‍ പുതിയ പ്രതിസന്ധികള്‍ ഉയര്‍ന്നുവരാനും ഇത്തരം നടപടികള്‍ കാരണമാകുമെന്നും സമ്മേളനം ആശങ്കപ്പെട്ടു.
ഇന്റലക്ച്വല്‍ കള്‍ട്ടിവേഷന്‍ സ്പിരിച്വല്‍ എന്‍ലൈറ്‌റ്‌മെന്റ് എന്ന ശീര്‍ഷകത്തില്‍ തളിപ്പറമ്പ നാടുകാണി അല്‍ മഖര്‍ കാമ്പസില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്‌റി സംഘടിപ്പിച്ച എന്‍ജിനീയറിംഗ് മെഡിക്കല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ ഉത്തരമേഘലയിലെ ഏഴു ജില്ലകളില്‍ നിന്നും അറുന്നൂറോളംപ്രതിനനിധികള്‍ പങ്കെടുത്തു.എന്‍ജിനീറിംഗ് സമ്മേളനം അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും മെഡിക്കല്‍ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര സെക്രട്ടറി കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാരും ഉല്‍ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് പ്രസിഡണ്ട് മൂസ സഖാഫി കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ത്രിദിന സമ്മേളനത്തില്‍ വിവിധ സെഷനുകളില്‍ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, എന്‍ വി അബ്ദു റസാഖ് സഖാഫി, അബ്ദുറശീദ് സഖാഫി കുറ്‌റ്യാടി, പി എ ഉബൈദുല്ല നദ്‌വി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, അഡ്വ: എ കെ ഇസ്മാഈല്‍ വഫ, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ വിഷയമവതരിപ്പിച്ചു.
കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, യു വി ഉസ്മാന്‍ മുസ്‌ലിയാര്‍, ആര്‍ പി ഹുസൈന്‍ ഇരിക്കൂര്‍,വി പി എം ഇസ്ഹാഖ്, ഡോ. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി അബ്ദുല്‍ കലാം മാവൂര്‍ സ്വാഗതവും സംസ്ഥാന കാമ്പസ് സെക്രട്ടറി അബ്ദുറശീദ് നരിക്കോട് നന്ദിയും പറഞ്ഞു.
സഹായി കോഴിക്കോട്ട് പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും
ദുബായ്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായി എന്ന ആതുരസേവന സന്നദ്ധസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി പാലീയേറ്റീവ് കെയര്‍ യൂണിറ്റും വൃക്ക രോഗികള്‍ക്ക് പരിചരണമുള്‍പെടെയുള്ള സേവനങ്ങളുമായി ഡയാലിസിസ് സെന്ററും സജ്ജീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പത്തു വര്‍ഷമായി സേവനരംഗത്തുള്ള സഹായിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറു കോടി രൂപ ചെലവില്‍ വിപുലമായ ആതുരസേവന കേന്ദ്രത്തിന്റെ ഭാഗമായാണിത്. സൗജന്യ സ്‌കാനിംഗ്, എക്‌സ്‌റേ യൂണിറ്റുകള്‍, ലബോറട്ടറി എന്നിവയും കേന്ദ്രത്തില്‍ സജ്ജീകരിക്കും. വിദൂരങ്ങളില്‍നിന്നും റേഡിയേഷന്‍, ഡയാലിസ് സേവനങ്ങള്‍ തേടിയെത്തുന്ന രോഗികള്‍ക്ക് താമസം, ഭക്ഷണം, മരുന്ന് എന്നിവ നല്‍കും. 20 ലക്ഷം രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലെ 16 ാം വാര്‍ഡ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതി സഹായി ഏറ്റെടുത്തിട്ടുണ്ട്.
സഹായിയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സര്‍വീസ്, അത്യാഹിതവിഭാഗങ്ങളിലെ സേവനത്തിനായി വളണ്ടിയര്‍ വിഭാഗം, സൗജന്യ മരുന്ന വിതരണം, രക്തദാനസേന, സൗജന്യ ഭക്ഷണ വിതരണം, മയ്യിത്ത് പരിപാലനം, ഇഫ്താര്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു. നിര്‍ധനര്‍ക്ക് പൂര്‍ണമായും സൗജന്യമാണ് ആംബുലന്‍സ് സേവനം. കാഷ്വാലിറ്റി, മോര്‍ച്ചറി, അത്യാഹിത വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ സംഘടനയുടെ 200 വളണ്ടിയര്‍മാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിന സേവനം നടത്തുന്നത്. രോഗികള്‍ക്ക് സൗജന്യമരുന്നു വിതരണത്തിന് സഹായി ഫാര്‍മസി മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്നു. നിത്യവും കാഷ്വാലിറ്റിയിലെത്തുന്ന രോഗികളും സഹായികളുമായ നൂറിലധികം പേര്‍ക്കാണ് സൗജന്യ ഭക്ഷണ വിതരണം. സഹായിയുടെ സേവനം മനസ്സിലാക്കിയ സഹൃദയരുടെ സഹായത്തോടെയാണ് സംഘടന പ്രവര്‍ത്തിച്ചുവരുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ അഞ്ചു ജില്ലകളില്‍നിന്നുള്ളവര്‍ക്കാണ് സംഘടനയുടെ സഹായം ലഭിക്കുന്നത്. പുതിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പ്രവാസി സുമനസ്സുകളുടെ സഹായം തേടുന്നതായും സഹായി പ്രസിഡന്റ് അബ്ദുല്ല സഅദി ചെറുവാടി പറഞ്ഞു. സലീം ആര്‍ ഇ സി, ബഷീര്‍ വെള്ളായിക്കോട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.
Thursday, March 17, 2011
ബഹ്‌റൈനില്‍ അടിയന്തരാവസ്‌ഥ
ടെഹ്‌റാന്‍: ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്‌തമായ ബഹ്‌റൈനില്‍ മൂന്നുമാസത്തേക്ക് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയുമെടുക്കാന്‍ സൈന്യത്തിന് അധികാരം നല്‍കിയെന്നും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അറിയിച്ചു. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം സൗദി അറേബ്യയില്‍നിന്ന് 1000 സൈനികരും യു.എ.ഇയില്‍നിന്ന് 500 സൈനികരും ബഹ്‌റൈനില്‍ എത്തിച്ചേര്‍ന്നു. ഭരണ, സാമ്പത്തിക സ്‌ഥാപനങ്ങളുടെയും എണ്ണവ്യവസായശാലകളുടെയും സുരക്ഷയ്‌ക്കായി ഇവരെ വിനിയോഗിക്കും. പ്രക്ഷോഭകാരികള്‍ റോഡുകളിലും മറ്റും പോലീസിനെ തടയാനായി ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുകയാണ്. തലസ്‌ഥാനത്തെ ധനകാര്യ കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളിലും അവര്‍ ഗതാഗതം തടസപ്പെടുത്തി. നിരായുധരാണെങ്കിലും വിദേശസൈന്യത്തെ നേരിടുമെന്നുതന്നെയാണ് പ്രക്ഷോഭകാരികളുടെ പ്രഖ്യാപനം. അതേസമയം, അയല്‍രാജ്യങ്ങളിലെ സൈന്യത്തെ വിളിച്ചുവരുത്തിയ ബഹ്‌റൈന്‍ സര്‍ക്കാരിന്റെ ഈ നടപടിയെ ഇറാന്‍ വിമര്‍ശിച്ചു. സ്‌ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വിദേശസൈനികരെ ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്‌താവ് പറഞ്ഞു. വിദേശസൈന്യത്തിന്റെ സാന്നിധ്യം ബഹ്‌റൈനില്‍ സ്‌ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''ബഹ്‌റൈനിലെ ജനങ്ങള്‍ക്കു ചില ആവശ്യങ്ങളുണ്ട്. അവ നീതിയുക്‌തമാണ്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ സമാധാനപരമായാണു പ്രക്ഷോഭം നടത്തുന്നത്''- വക്‌താവ് പറഞ്ഞു. രാജ്യത്തുള്ള വിദേശ സൈനികരെ കടന്നുകയറിയവരായി മാത്രമേ കണക്കാക്കാനാവൂ എന്ന് ബഹ്‌റൈനിലെ പ്രതിപക്ഷകക്ഷികള്‍ പറഞ്ഞു. ഇപ്പോഴത്തെ സ്‌ഥിതിഗതികള്‍ പരിഹരിക്കുന്നതിനു സൈനികനീക്കവും അടിച്ചമര്‍ത്തലുമല്ല മാര്‍ഗമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബഹ്‌റൈനിലെ 'അതിക്രമം' അവസാനിപ്പിക്കാന്‍ ഇടപെടണമെന്നു കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യമന്ത്രി അലി അക്‌ബര്‍ സലേഹി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സി (ഒ.ഐ.സി) നോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Sunday, March 6, 2011
നോര്‍ക്ക റൂട്ട്‌സ് മാധ്യമ പുരസ്‌കാരം ഹംസ ആലുങ്ങല്‍ ഏറ്റുവാങ്ങി

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി-സാഹിത്യ മാധ്യമ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിതരണം ചെയ്‌തു. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പ്രവാസികളുടെ സംഭാവന നിസ്‌തുലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്രമാധ്യമ വിഭാഗത്തില്‍ സിറാജ് ദിനപത്രം കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍, യാസിര്‍ ഫയാസ് (മാതൃഭൂമി) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. സിറാജില്‍ പ്രസിദ്ധീകരിച്ച `സ്വപ്‌നഭൂമിയിലെ പുതിയ ചതിക്കുഴികള്‍' എന്ന ലേഖന പരമ്പരയാണ് ഹംസ ആലുങ്ങലിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.25000 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കൈരളി ടി വിയിലെ പ്രവാസലോകം പരിപാടിയുടെ സംവിധായകന്‍ റഫീഖ് റാവുത്തര്‍ ദൃശ്യമാധ്യമ അവാര്‍ഡ് ഏറ്റുവാങ്ങി. ചന്ദ്രകാന്ത് വിശ്വനാഥ് (മനോരമ ന്യൂസ്) പ്രത്യേക ജ്യൂറി അവാര്‍ഡ് നേടി.
`ആടു ജീവിതം' എന്ന നോവലിന്റെ രചയിതാവ് ബെന്യാമിന്‍, `നിങ്ങളെന്നെ ഫെമിനിസ്‌റ്റാക്കി' എന്ന ചെറുകഥാ സമാഹാരം രചിച്ച കനേഡിയന്‍ പ്രവാസിയായ നിര്‍മല എന്നിവരും തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. നോര്‍ക്ക റൂട്ട്‌സ് ഡയറക്‌ടര്‍ എ കെ മൂസ അധ്യക്ഷത വഹിച്ചു. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ ആര്‍ ശക്തിധരന്‍, സാഹിത്യ നിരൂപകന്‍ കെ എസ് രവികുമാര്‍ എന്നിവര്‍ അവാര്‍ഡിനര്‍ഹമായ രചനകളെ വിലയിരുത്തി സംസാരിച്ചു. പി കെ രാജശേഖരന്‍, സതീഷ്‌ബാബു പയ്യന്നൂര്‍, എം അനിരുദ്ധന്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. നോര്‍ക്ക സെക്രട്ടറി ടി കെ മനോജ് കുമാര്‍ സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ കെ ടി ബാലഭാസ്‌കര്‍ ഐ എ എസ് നന്ദിയും പറഞ്ഞു.
Wednesday, March 2, 2011
വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പേരു ചേര്‍ക്കാന്‍ നടപടി തുടങ്ങി

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ക്ക് അവസരം. ഇതിനായി വിദേശ രാജ്യങ്ങളിലുള്ളവരുടെ പേരു ചേര്‍ക്കാന്‍ നടപടി തുടങ്ങി. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും പേരു ചേര്‍ക്കാന്‍ അവസരമുണ്ട്.
വിദേശത്തുള്ളവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച വിശദമായ കത്തിന്റെ പകര്‍പ്പ് ഗള്‍ഫിലേത് ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ന്യൂദല്‍ഹിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്.
പേരു ചേര്‍ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെ കേരളത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരുടെ മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കത്താണ് നളിനി നെറ്റോ അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെ പല ഇന്ത്യന്‍ മിഷനുകളും നടപടി തുടങ്ങി. എന്നാല്‍, യു.എ.ഇയിലെ ഇന്ത്യന്‍ എംബസി ഇതുവരെ ഇതുസംബന്ധിച്ച് പ്രവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് പ്രകാരം, ഫോം നമ്പര്‍ 'ആറ്-എ'യിലാണ് പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുപ്പ് കമീഷന്റെ http://eci.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷകന് മറ്റൊരു രാജ്യത്തിന്റെയും പൗരത്വം ഉണ്ടാവാന്‍ പാടില്ല. 2011 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. അപേക്ഷാ ഫോമില്‍ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ പതിക്കണം. ഇളം നിറത്തിലുള്ള പശ്ചാത്തലമുള്ള ഫോട്ടായാണ് ഉപയോഗിക്കേണ്ടത്. വെള്ള നിറത്തിലുള്ള പശ്ചാത്തലമുള്ള ഫോട്ടായാണ് നല്ലതെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.
അപേക്ഷാ ഫോമിലെ ഒന്നാമത്തെ ഭാഗം പേര്, ജനന തിയതി, നാട്ടിലെ മേല്‍വിലാസം, പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്താനുള്ളതാണ്. രണ്ടാം ഭാഗത്ത് വിസ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തണം. വിസ നമ്പര്‍, കാലാവധി തുടങ്ങിയവ ചോദിക്കുന്നുണ്ട്. മൂന്നാം ഭാഗത്ത് ഇന്ത്യയില്‍നിന്ന് മാറിത്താമസിക്കാനുള്ള കാരണവും മറ്റുമാണ് ചോദിക്കുന്നത്. നേരത്തെ നാട്ടില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചവര്‍, അതിന്റെ നമ്പര്‍ രേഖപ്പെടുത്തണം.
പൂരിപ്പിച്ച അപേക്ഷാ ഫോം നല്‍കേണ്ടത് സ്വന്തം മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്കാണ്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ മേല്‍വിലാസത്തിലുള്ള സ്ഥലത്താണ് വോട്ടവകാശം ലഭിക്കുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിലെ ഫോട്ടോയുള്ള പേജിന്റെയും നാട്ടിലെ മേല്‍വിലാസമുള്ള പേജിന്റെയും കോപ്പി, വിസ സ്റ്റാമ്പ് ചെയ്ത പേജിന്റെ കോപ്പി എന്നിവ വെക്കണം.
നേരിട്ട് അപേക്ഷ സമര്‍പിക്കുന്നവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായാണ് ഹാജരാകേണ്ടത്. വെരിഫിക്കേഷന് ശേഷം പാസ്‌പോര്‍ട്ട് ഉടന്‍ തിരിച്ചുകിട്ടും. തപാലില്‍ അയക്കുന്നവര്‍ മേല്‍പറഞ്ഞ കോപ്പികള്‍ അതാത് ഇന്ത്യന്‍ എംബസിയില്‍നിന്നോ കോണ്‍സുലേറ്റില്‍നിന്നോ സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷാ ഫോമിനൊപ്പം വെക്കണം. എംബസി/ കോണ്‍സുലേറ്റ് സാക്ഷ്യപ്പെടുത്താത്ത പാസ്‌പോര്‍ട്ട്, വിസ പേജ് കോപ്പികളുള്ള അപേക്ഷകളും കോപ്പികളില്ലാത്ത അപേക്ഷകളും തള്ളും.
തെരഞ്ഞെടുപ്പ് ദിവസം നാട്ടിലുള്ള പ്രവസികള്‍ക്ക് വോട്ടു രേഖപ്പെടുത്താവുന്ന സംവിധാനമാണ് ഇപ്പോള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇറാന്‍, ഇന്തോനേഷ്യ, ഫ്രാന്‍സ് തുടങ്ങിയ പല രാജ്യങ്ങളിലെയും പ്രവാസികള്‍ ഗള്‍ഫില്‍ വെച്ച് വോട്ടു രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇവരുടെ എണ്ണം ഇന്ത്യന്‍ സമൂഹത്തെ അപേക്ഷിച്ച് കുറവാണ്.
ഇന്ത്യന്‍ സമൂഹത്തിന്റെ എണ്ണം വളരെ കൂടുതലായതിനാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഈ സംവിധാനം നടപ്പാക്കാത്തത്. എങ്കിലും ഓണ്‍ലൈന്‍ വഴി വോട്ടു ചെയ്യാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്ത പ്രവാസികള്‍ തെരഞ്ഞെടുപ്പ് ദിവസം നാട്ടില്‍ വോട്ടു രേഖപ്പെടുത്താന്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി പോളിങ് ബൂത്തിലെത്തണംപൂരിപ്പിച്ച അപേക്ഷകള്‍ നാട്ടില്‍ നേരിട്ട് സമര്‍പിക്കുകയോ, തപാലില്‍ അയക്കുകയോ ചെയ്യാം.
Tuesday, March 1, 2011
Tuesday, February 22, 2011
[RTI] വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട കൊച്ചിയിലെ ഡോ.ടി.ബാലചന്ദ്രന് അവ നിഷേധിച്ചുകൊണ്ട് വകുപ്പ് ഉത്തരവിട്ടു
ആദായനികുതി കണക്കുകള്‍ ആര്‍ക്കും നല്‍കരുതെന്ന് ശ്രീനിജനും ഭാര്യയും
കൊച്ചി: ആദായനികുതി സംബന്ധിച്ച് തങ്ങള്‍ നല്‍കിയിട്ടുള്ള കണക്കുകളും രേഖകളും ആര്‍ക്കും നല്‍കരുതെന്ന് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മകള്‍ കെ.ബി.സോണിയും ഭര്‍ത്താവ് പി.വി.ശ്രീനിജനും ആദായനികുതി വകുപ്പിനോട് അഭ്യര്‍ഥിച്ചു.
ഈ സാഹചര്യത്തില്‍ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട കൊച്ചിയിലെ ഡോ.ടി.ബാലചന്ദ്രന് അവ നിഷേധിച്ചുകൊണ്ട് വകുപ്പ് ഉത്തരവിട്ടു.
പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള നിയമപ്രകാരമാണ് തനിക്ക് അവ വേണ്ടതെന്ന് ഡോ. ബാലചന്ദ്രന്‍ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍കൂടിയായ അഡീഷണല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അവ താന്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പി.വി. ശ്രീനിജനും കെ.ബി. സോണിയും അഭിഭാഷകരാണെങ്കിലും വന്‍വരുമാനം ലഭിക്കുന്ന പ്രാക്ടീസ് അവര്‍ക്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. കെ.ജി. ബാലകൃഷ്ണന്‍ സുപ്രീംകോടിതി ചീഫ്ജസ്റ്റിസായശേഷം പെണ്‍മക്കളും ഭര്‍ത്താക്കന്മാരും കോടികളുടെ സ്വത്തുക്കള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നേടിയത് സംശയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ വരുമാനത്തിന്റെ ഉറവിടവും ആദായനികുതി രേഖകളും പൊതുതാത്പര്യം മുന്‍നിര്‍ത്തി അദ്ദേഹം തേടിയത്.
വിവരാവകാശനിയമ പ്രകാരം ആദായനികുതിരേഖകള്‍ ഒരു വ്യക്തിക്കുമാത്രം ബാധകമായതിനാലാണ് ശ്രീനിജന്റെയും സോണിയുടെയും നിലപാട് തേടിയതെന്ന് വകുപ്പ് പറഞ്ഞു. എന്നാല്‍, പൊതുതാത്പര്യം മുന്‍നിര്‍ത്തി കണക്കുകള്‍ നിയമപ്രകാരം ഒരപേക്ഷകന് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് നിയമത്തില്‍ത്തന്നെ വ്യവസ്ഥയുള്ളത് വകുപ്പ് ചൂണ്ടിക്കാട്ടി.
ദേശീയസുരക്ഷ, ഔദ്യോഗിക രഹസ്യനിയമം, കേസന്വേഷണ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ലെങ്കിലും ഒരു ചീഫ്ജസ്റ്റിസിനെ ചുറ്റിപ്പറ്റി ഗൗരവപ്പെട്ട അഴിമതി ഉയര്‍ന്നപ്പോള്‍ വിവരങ്ങള്‍ ആദായനികുതിവകുപ്പ് രഹസ്യമാക്കി സൂക്ഷിക്കുന്നതിനെതിരെ തുടര്‍ന്ന് പോരാടാനാണ് ഡോ. ബാലചന്ദ്രന്റെ ശ്രമം.
വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അവ പി.വി. ശ്രീനിജന്റെയും കെ.ബി. സോണിയുടെയും താത്പര്യങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വകുപ്പ് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ആദായനികുതിരേഖകള്‍ പുറത്തുവിടുന്നതിനെ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും എതിര്‍ത്തിരുന്നതാണ്. പാര്‍ലമെന്‍േറാ നിയമസഭയോ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ വകുപ്പുകള്‍ നല്‍കുന്നത് ഇന്ത്യയിലെ ഏതു പൗരനും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ബന്ധപ്പെട്ട നിയമവിദഗ്ദ്ധനായ അഡ്വ. ഡി.ബി. ബിനു വ്യക്തമാക്കി.
പി.വി.ശ്രീനിജന്റെയും കെ.ബി.സോണിയുടെയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ആദായനികുതികണക്കുകള്‍ പുറത്തുവിടണമെന്നുള്ള ആവശ്യത്തില്‍ യാതൊരു പൊതുതാത്പര്യവും ഇല്ലെന്നാണ് ആദായനികുതിവകുപ്പിന്റെ നിലപാട്. ഇത് കൂടുതല്‍ വിവാദത്തിന് ഇടനല്‍കും.
ജസ്റ്റിസ് ബാലകൃഷ്ണന്റെ അനുജന്‍ അഡ്വ. കെ.ജി. ഭാസ്‌കരന്റെ ആദായനികുതി റിട്ടേണുകളും ഡോ. ബാലചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വകുപ്പിന് അഡ്വ. ഭാസ്‌കരന്‍ മറുപടി നല്‍കിയില്ല. കേരളത്തിലും പുറത്തും ഭാസ്‌കരന് കോടികളുടെ സ്വത്തുക്കളുള്ളതായി ആരോപണമുയര്‍ന്നിട്ടുള്ളതാണ്. ഗവണ്‍മെന്റ് പ്ലീഡറായിരുന്നപ്പോള്‍ പ്രതിമാസം 30,000-ല്‍താഴെമാത്രമായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം.
--

Saturday, February 19, 2011
അബു ദാബിയില്‍ നടന്ന ഹുബ്ബു റസൂല്‍ സ:അ പരിപാടി
അബു ദാബിയില്‍ നടന്ന ഹുബ്ബു റസൂല്‍ സ:അ പരിപാടിയില്‍ ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു
Wednesday, February 16, 2011
നബിദിനത്തില്‍ പായസം വിതരണം
നബിദിനത്തില്‍ ആലപ്പുഴ ജില്ലയിലെ നീര്‍ കുന്നം പ്രദേശത്ത് നാഷണല്‍ ഹൈവേ യില്‍ സുന്നി പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്തപ്പോള്‍ അതില്‍ പങ്കു ചേരാനായി കേരള റവന്യു മന്ത്രി ശ്രീ കെ പി രാജേന്ദ്രന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ...

Monday, February 14, 2011
നബിദിന സമ്മേളനം സമാപിച്ചു

ഷാര്‍ജ:ICF,RSC സംയുക്ത നബിദിന സമ്മേളനം വിശ്വാസികളായ
ആയിരങ്ങള്‍ക് നവ്യാനുഭവമായി. വെള്ളി ഉച്ചക്ക് 3.00 മണിക്ക് നടന്ന ഉത്ഘാടന സമ്മേളനം ICF ഷാര്‍ജ കമിറ്റി സെക്രടറി PKC മുഹമ്മദ് സഖാഫിയുടെ ആദ്യക്ഷധയില്‍ RSC നാഷണല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ഹക്കിം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു. വൈകീട്ട് 4.30 ന് "വിസ്മയ വ്യക്തിതം നിസ്തുല നിധര്‍ശനം" എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. വിവധ രാഷ്ട്രീയ സാമുഹിക സാമുദായിക
നേതാകള്‍പങ്കെടുത്തു. പരിപാടി KMCC ഷാര്‍ജ സെക്രടറി സഅദ് പുറക്കാട് ഉത്ഘാടനം ചെയ്തു.ബഷീര്‍ ഫൈസി വെണ്ണകോട് വിഷയാവതരണം നടത്തി. തുടര്‍ന്ന് വൈകീട്ട് നടന്ന സമാപന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ സുബേര്‍ സഅദിയുടെ ആദ്യക്ഷധയില്‍ ICF നാഷണല്‍ കമ്മിറ്റിസെക്രടറി CMA കബീര്‍മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന ബുര്‍ദ മജ്ലിസിന്നു സാദിഖലി അല്‍ഫലിളി സിങ്ങപൂര്‍,മുഇനുധീന്‍ ബാംഗ്ലൂര്‍ നേത്രത്വം നല്‍കി.ആയിരങ്ങള്‍ക്അന്നദാനവും ഉണ്ടായിരുന്നു

Thursday, February 10, 2011
മൂഹമ്മദ് നബി(സ): കാരൂണ്യത്തിന്റെ നിലക്കാത്ത പ്രവാഹം- കാന്തപുരം

എറണാകുളം: അന്ത്യപ്രവാചകര്‍ മൂഹമ്മദ് നബി (സ) സര്‍വ്വതിനും കാരൂണ്യത്തിന്റെ നിലക്കാത്ത പ്രവാഹമാണെന്ന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണത്തില്‍ പ്രസതാവിച്ചു. ലോകത്ത് ഇന്നു കാണുന്ന ഭീകര അന്തരീക്ഷത്തിനു കാരണം ധാര്‍മിക- സാമ്പത്തിക ശുദ്ധിയില്ലായ്മയാണെന്ന് കാന്തപുരം പറഞ്ഞു. പലിശ രഹിത സാമ്പത്തിക ജീവിതക്രമം നിലവില്‍ വരണമെന്നും ഖമറുല്‍ ഉലമ പറഞ്ഞു.

തിരുകേശം സൂക്ഷിക്കാന്‍ രാജ്യത്തെ ഏററവും വലിയ മസ്ജിദ്

കോഴിക്കോട്: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ കീഴിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.
കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.
കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു
Tuesday, February 8, 2011
നബിദിന ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു.

പാലാഴി: നബിദിനത്തോടനുബന്ധിച്ച് പാലാഴി ഹിദായ പ്രസദ്ധീകരിച്ച നബിദിന ബുള്ളറ്റിന്‍ ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മര്‍ക്കസ് മാനേജര്‍ സി മുഹമ്മദ് ഫൈസിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ഹിദായ പ്രസിഡന്‍് അലി ഹസന്‍ ഫൈസി സംബന്ധിച്ചു.
Wednesday, February 2, 2011
യാ നബീ സലാം അലൈക്കും........... യാ റസൂല് സലാം അലൈക്കും.........

പരകോടി വിശ്വാഷ്യകളുടെ ഹൃദയാന്താരങ്ങളില് പ്രവാചകാനുരാഗത്തിന്റെ ഒരായിരം ഇതളുകള് വിരിയിച്ച
പുണ്യ റബീഇന്റെ പൊന് ചന്ദ്രിക മാനത്ത് ഉദയം കൊള്ളുകയായി.
പ്രവാചകാനുരാഗികളുടെ ഹൃത്തടത്തില് നിന്നും പ്രവാചക പ്രകീര്ത്തനങ്ങള് ഉയര്ന്നു വരുന്ന നിമിഷങ്ങള്.
മണ്ണിലും വിണ്ണിലും മദ്ഹുറസൂലിന്റെ അലയൊലികള് മാത്രം.നൂറ്റാണ്ടുകള്ക്കപ്പുറം വിശുദ്ധ മക്കാ മരുഭൂമിയില്
ഉദയം കൊണ്ട, മുത്ത് മുഹമ്മദ് മുസ്തഫാ (സ ) തങ്ങളുടെ തിരുപ്പിറവി ആഘോഷിക്കാന് മുസ്ലിം ലോകം വെമ്പല് കൊള്ളുകയായി.
പ്രപഞ്ചാനുഗ്രഹിയായി നിയോഗിക്കപ്പെട്ട ഹബീബ്(സ) തങ്ങളുടെ ആഗമനത്തില് സന്തോഷം പ്രകടിപ്പിക്കല്
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തി ബാധ്യതയാണെന്ന് പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നു.സ്വന്തം
മാതാ-പിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു ജനങ്ങളെക്കാളും ,എന്തിനേറെ സ്വന്തത്തെക്കാളും പ്രവാചകനെ
സ്നേഹിക്കുന്നത് വരെ ഒരാളും പരിപൂര്ണ്ണ വിശ്വാസിയാവുകയില്ല; എന്നാ പ്രവാച്ചകാധ്യാപനം ഈയവസരത്തില് വളരെ
പ്രാധാന്യമര്ഹിക്കുന്നു.
മനുഷ്യന് അല്പ്പം പോലും വിലകല്പ്പിക്കാത്ത,ചരിത്രകാരന്മാര് ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച 6 -ആം
നൂറ്റാണ്ടില് അറേബ്യന് സമൂഹത്തിലേക്കാണ് പ്രവാചകന് പിറന്നു വീണത്.എന്നാല് തന്റെ മാതൃകാ ജീവിതത്തിലൂടെ
ലോകത്തില് എക്കാലത്തും മാതൃകയാക്കാവുന്ന ഒരുത്തമ സമൂഹമായി മാറ്റിയെടുക്കാന് പ്രവാചകന്(സ)ക്ക് സാധിച്ചു.
അവിടുത്തെ അപദാനങ്ങള് വിശ്വാസികള് പാടിയും പറഞ്ഞും, സന്തോഷവും സ്നേഹവും നിലനിര്ത്തുമ്പോള്
നമുക്കും അതിന്നു സാധ്യമാകണം,ഈയൊരു സംരംഭം അതിന്നു കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.

Monday, January 31, 2011
Sunday, January 30, 2011
മഴക്കെടുതി: ഐ.സി.എഫ് ,ആര്‍. എസ്. സി സംഘം മസ്ജിദ് ശുചീകരിച്ചു
ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഉണ്ടായ മഴ മൂലം ദുരിത മനുഭവിച്ച പ്രദേശങ്ങളില്‍ ആശ്വാസം എത്തിക്കാന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫോറവും ,രിസാല സ്റ്റഡി സര്ക്കിളും സംയുക്തമായി രൂപികരിച്ച സന്നന്ദ സംഘം ബനുമാലിക്കില്‍ മഴ മൂലം വൃത്തി ഹീനമായ മസ്ജിദ് സലാഹ് ശുചീകരിച്ചു പ്രാര്‍ത്ഥന യോഗ്യമാക്കി. ഗഫൂര്‍ പുളിക്കല്‍, മുഹമ്മദ് ഷബീര്‍ മാറഞ്ചേരി ,ജഹ്ഫര്‍ സാദിക്ക് ,മന്‍സൂര്‍ അഹ്‌സനി ,ജാഫര്‍ അലി അരീകൊട്,സൈദലവി ആലിപറമ്പ് ,ജാഫര്‍ അരൂര്‍ എന്നിവര്‍ നെതൃത്വം നല്‍കി ജിദ്ദയുടെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുന്നതായി ഭാരവാഹികള്‍ സംയുക്ത പത്രകുറിപ്പില്‍ അറിയിച്ചു

Friday, January 28, 2011
ആര്‍ എസ് സി മഖ്ദൂം അവാര്‍ഡ് സമ്മാനിച്ചു
കോഴിക്കോട്: എസ് എസ് എഫ് പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സഊദി നാഷണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മഖ്ദൂം അവാര്‍ഡ് പ്രമുഖ പണ്ഡിതന്‍ തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു.
മത, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് അനര്‍ഘ സംഭാവനകളര്‍പ്പിച്ച പണ്ഡിതമഹത്തുക്കള്‍ക്കാണ് വര്‍ഷാവര്‍ഷം അവാര്‍ഡ് സമ്മാനിക്കുന്നത്. മത പ്രബോധന രംഗത്തും മദ്‌റസാ പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിലും തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഇത്തവണ അദ്ധേഹത്തെ അവാര്‍ഡിന് തിരെഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് അരീക്കോട് പത്തനാപുരത്ത് നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അബ്ദുല്ല മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ എം സ്വാദിഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ ജലീല്‍ സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, ശാഫി സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, തുടങ്ങിയവര്‍ സംസാരിച്ചു.
എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മഖ്ദൂം അവാര്‍ഡ് നല്‍കിയത്.

Thursday, January 27, 2011
ജിദ്ദയില്‍ 26.01.11 കനത്ത മഴയില്‍ പെയ്ത ചില ദ്രിശ്യങ്ങള്‍
Subscribe to:
Posts (Atom)