Wednesday, December 8, 2010

മലബാര്‍ ക്രാഫ്‌റ്റ് മേള കോട്ടക്കുന്നില്‍ 15 മുതല്‍

മലപ്പുറം: കോട്ടക്കുന്നില്‍ 15 മുതല്‍ നടക്കുന്ന മലബാര്‍ ക്രാഫ്‌റ്റ് മേളയ്‌ക്ക് പ്രവേശന ടിക്കറ്റ്‌ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ചു. കലക്‌ടറേറ്റില്‍ നടന്ന സംഘാടക സമിതി യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്‌. ഒരാള്‍ക്ക്‌ 10 രൂപ നിരക്കില്‍ പ്രവേശ ഫീസ്‌ ഈടാക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ഇത്‌ വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയതോടെയാണു പിന്‍മാറ്റം. മാത്രമല്ല ടിക്കറ്റ്‌ ഏര്‍പ്പെടുത്തിയാല്‍ ക്രാഫ്‌റ്റ്മേളക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണവും കുറയും. ഇതിനാല്‍ കൂടിയാണ്‌ ടിക്കറ്റ്‌ പിന്‍വലിക്കാനുള്ള തീരുമാനം. മേളയുടെ പ്രചരണവുമായി ബന്ധപ്പെട്ടു ജില്ലയില്‍ റോഡ്‌ഷോ സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്‌ഘാടനം 14 നു മലപ്പുറത്തു നടക്കും. കഴിഞ്ഞ വര്‍ഷം ഏഴ്‌ ലക്ഷം പേര്‍ പങ്കെടുത്ത ക്രാഫ്‌റ്റ്സ്‌ മേളയില്‍ ഈ വര്‍ഷം ഇരട്ടി ആളുകള്‍ പങ്കെടക്കുമെന്നാണു കണക്കാക്കുന്നത്‌. ഈജിപ്‌ത്, നേപ്പാള്‍, അഫ്‌ഗാനിസ്‌ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുക്കുന്നതു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനു കാരണമാവും. ക്രാഫ്‌റ്റ്മേളയില്‍ ഇത്തവണ 50 കുടിലുകള്‍ കേരളത്തില്‍ നിന്നുമുണ്ടാവും. സംസ്‌ഥാനത്തിന്‌ പുറത്തു നിന്നും 154 കുടിലുകളണാണ്ടാവുക. മേളയുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

No comments:

Post a Comment