കേരള സര്‍വകലാശാല ഗവേഷണത്തിലൂടെ പിഎച്ച്.ഡിക്കും എം.എസ്‌സി എന്‍ജിനീയറിങ് ഡിഗ്രിക്കും വേണ്ടി ഫുള്‍ടൈം /പാര്‍ട്ട് ടൈം രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി രജിസ്‌ട്രേഷന് 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദം, എം.ഫില്‍ അല്ലെങ്കില്‍ കേരള സര്‍വകലാശാല നടത്തിയ പിഎച്ച്.ഡി പ്രവേശനപരീക്ഷയോ, യു.ജി.സി/സി.എസ്.ഐ.ആര്‍/ഐ.സി.എ.ആര്‍/ഐ.സി.എം.ആര്‍ യോഗ്യത നിര്‍ണയ പരീക്ഷയോ, ഗേറ്റോ (GATE) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ ഫെലോഷിപ്പോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
55 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ബിരുദവും കേരള സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയോ/ഗേറ്റോ/ ജയിച്ചവര്‍ക്ക് എം.എസ്‌സി എന്‍ജിനീയറിങ്ങിന് രജിസ്റ്റര്‍ ചെയ്യാം. യൂനിവേഴ്‌സിറ്റിയിലോ കോളജിലോ കുറഞ്ഞത് 10 വര്‍ഷമെങ്കിലും അധ്യാപന പരിചയമുളളവര്‍ക്ക് പി.ജി ബിരുദത്തിന് വേണ്ട മിനിമം മാര്‍ക്കില്‍ അഞ്ചു ശതമാനം ഇളവ് ലഭിക്കും. 50 ശതമാനത്തില്‍ കുറഞ്ഞ മാര്‍ക്കുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കുകയില്ല. രജിസ്‌ട്രേഷന് യോഗ്യത നേടി പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സയന്‍സില്‍ 45 ശതമാനവും മറ്റ് വിഷയങ്ങളില്‍ 40 ശതമാനവും മാര്‍ക്ക് മതി. വികലാംഗര്‍ക്കും ബധിരര്‍ക്കും അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിക്കും.
കോളജുകളിലോ സര്‍വകലാശാലയിലോ ഏഴുവര്‍ഷം സര്‍വീസുള്ള അധ്യാപകരെയും ഡി.എം/എം.ഡി.എച്ച് എന്നീ സൂപ്പര്‍ സ്‌പെഷാലിറ്റി ബിരുദമുളള ഡോക്ടര്‍മാരെയും, അംഗീകൃത ഗവേഷണ പ്രസിദ്ധീകരണത്തില്‍ രണ്ടു പേപ്പറെങ്കിലും പ്രസിദ്ധപ്പെടുത്തിയിട്ടുളള അംഗീകൃത ഗവേഷണസ്ഥാപനങ്ങളിലെ ഏഴുവര്‍ഷം സര്‍വീസുള്ള ഗ്രേഡ് സയന്റിസ്റ്റ് /എന്‍ജിനീയര്‍മാരെയും പ്രവേശന പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷനുവേണ്ട നിശ്ചിതയോഗ്യത നേടിയിട്ടുള്ള സര്‍വകലാശാലയിലെയും അഫിലിയേറ്റഡ് കോളജുകളിലെയും സ്ഥിരം അധ്യാപകര്‍ക്ക് മാത്രമേ പാര്‍ട്ട്‌ടൈം രജിസ്‌ട്രേഷന് അപേക്ഷിക്കാനാവൂ. പാര്‍ട്ട്‌ടൈം രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന വിഷയങ്ങളും വ്യവസ്ഥകളും സീറ്റുകളുടെ വിവരവും വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്. അപേക്ഷാഫോറം സര്‍വകലാശാലാ ഫോംസ് സെക്ഷനില്‍നിന്നോ തപാലിലോ വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, രജിസ്‌ട്രേഷന്‍ ഫീസിനുളള 500 രൂപയുടെ പേ ഇന്‍ സ്‌ലിപ്പ് അല്ലെങ്കില്‍ 510 രൂപയുടെ ഡി.ഡി. (എസ്.ബി.ടി/എസ്.ബി.ഐ/ഡി.സി.ബി) സഹിതം 2011 ജനുവരി 15 നകം സമര്‍പ്പിക്കണം.
സര്‍വകലാശാല വകുപ്പുകളില്‍ ഗവേഷണകേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ അതതു വകുപ്പുമേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. (പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ അപേക്ഷയുടെ ഒരു പകര്‍പ്പ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.) അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍/അഫിലിയേറ്റഡ് കോളജ് വകുപ്പുകള്‍ തെരഞ്ഞെടുക്കുന്നവര്‍ അപേക്ഷാ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് (www.keralauniversity.ac.in) ലഭിക്കും.
No comments:
Post a Comment