Thursday, December 9, 2010
കോട്ടക്കുന്നില്‍ പുതിയ നടപ്പാത
മലപ്പുറം: വിനോദസഞ്ചാരികളെ കാത്ത് കോട്ടക്കുന്നില്‍ പുതിയ നടപ്പാതയൊരുങ്ങുന്നു. കോട്ടക്കുന്നിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. കോട്ടക്കുന്നിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍. ക്രാഫ്റ്റ്‌മേളയോടനുബന്ധിച്ച് നടപ്പാത ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ അറിയിച്ചു. കോട്ടക്കുന്നിന്റെ പ്രവേശനകവാടം മുതല്‍ 600 മീറ്ററോളമാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. വിവിധ പാളികളായാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. ഓരോ തവണയും കോട്ടക്കുന്നിന് മുകളിലേക്കുള്ള പടവുകളെ ബന്ധിപ്പിച്ചാണ് നടപ്പാത. ഓരോ പാളികളെയും ബന്ധിച്ചുകൊണ്ട് പടവുകളും നിര്‍മിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment