Thursday, December 9, 2010
ഷാര്‍ജ നഗരത്തില്‍ പുലി!
ഷാര്‍ജ: ബുധനാഴ്ച ഷാര്‍ജ നഗരത്തില്‍ പുലിയിറങ്ങിയതിനെത്തുടര്‍ന്ന് ആളുകള്‍ ആശങ്കയിലായി. നഗരത്തില്‍ പുള്ളിപ്പുലി കറങ്ങി നടക്കുകയായിരുന്നുവത്രേ. ഭയത്തോടെയെങ്കിലും നഗരത്തിലിറങ്ങിയ പുലിയെ കാണാനായി ആളുകള്‍ കൂട്ടത്തോടെ വന്നതോടെ പൊലീസിന് ഇടപെടേണ്ടിവന്നു. തിരക്കേറിയ നഗരത്തില്‍ പുലിയിറങ്ങിയത് പൊലീസിന് വലിയ തലവേദനയായി. ഒടുക്കം യുഎഇയിലെ എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്വറല്‍ റിസര്‍വ്‌സ് അധികൃതര്‍ എത്തിയെതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പരിസ്ഥിതി വകുപ്പ് അധികൃതര്‍ പുലിയെ പിടിച്ച് സ്ഥലംവിട്ടു. പുലി നഗരത്തില്‍ എത്തിയതിന് മുമ്പ് ഖാലിദ് തുറമുഖത്ത് കടലില്‍ നീന്തുന്നതായി കണ്ടെന്ന് ചില ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചിട്ടിട്ടുണ്ട്. എന്തായാലും, അറേബ്യന്‍ കാടുകളിലൊന്നും പുലികള്‍ ഇല്ല എന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ നഗരം സന്ദര്‍ശിച്ച പുലി ആരെങ്കിലും വളര്‍ത്തുന്നതാവാം എന്നാണ് അധികൃതര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ യുഎഇ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment