Wednesday, December 15, 2010
പെട്രോളിന് 3 രൂപ കൂട്ടി
ന്യൂഡല്‍ഹി: പെട്രോള്‍വിലയില്‍ വന്‍വര്‍ധന. ബുധനാഴ്ച മുതല്‍ പെട്രോള്‍വില 2.96 രൂപ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം ചൊവ്വാഴ്ച അനുമതി നല്‍കി. ഡീസല്‍ വിലയില്‍ തത്കാലം വര്‍ധന വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ 22ന് ചേരുന്ന മന്ത്രിസഭാ ഉപസമിതി ഡീസലിന് രണ്ടു രൂപ കൂട്ടുന്നത് ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് ജൂലായ് 26-ന് നല്‍കിയതിനെത്തുടര്‍ന്ന് ഇതുവരെയായി 4.44 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇക്കൊല്ലം ജൂണ്‍ 26-നുശേഷം എല്ലാ എണ്ണക്കമ്പനികളും നാലു തവണ വില കൂട്ടി.
Subscribe to:
Post Comments (Atom)
No comments:
Post a Comment