തിരുവനന്തപുരം: 2010-11 വര്‍ഷം ഒന്നാം വര്‍ഷ ബിരുദ പഠനം മുതല്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന ഗവണ്‍മെന്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും, പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ വിഹിതമെന്ന നിലയില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും 5000 സ്‌കോളര്‍ഷിപ്പുകളും 2000 ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റും അനുവദിക്കും.
ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അര്‍ഹതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കില്ല.
കേരളത്തില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികളാവണം. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടണം. വാര്‍ഷിക കുടുംബ വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെയാവണം. ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കുന്നവര്‍ അംഗീകൃത ഹോസ്റ്റലില്‍ താമസിക്കുന്നവരാവണം. (സര്‍ക്കാര്‍, സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പ്,യൂനിവേഴ്‌സിറ്റി, ഐ.എച്ച്.ആര്‍.ഡി., എല്‍.ബി.എസ്. എന്നിവ നടത്തുന്ന ഹോസ്റ്റലുകളും കുട്ടി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളും അംഗീകൃതമാണ്)
അപേക്ഷയോടൊപ്പം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, (ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്) വില്ലേജോഫിസറില്‍ നിന്ന് വാങ്ങിയ വരുമാന സര്‍ട്ടിഫിക്കറ്റ് അസ്സല്‍, ഹോസ്റ്റലര്‍ ആണെങ്കില്‍ വാര്‍ഡനില്‍നിന്ന് വാങ്ങി സ്ഥാപന മേധാവി മേലൊപ്പിട്ട ഇന്മേറ്റ് സര്‍ട്ടിഫിക്കറ്റ്, സ്വാശ്രയ സഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ഗവണ്‍മെന്റ് അലോട്ട്‌മെന്റ് മെമ്മോ എന്നിവ നിര്‍ബന്ധമായും ഹജരാക്കണം. എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടാവണം.
വിശദവിവരം www.dcescholarship.kerala.gov.in വെബ്‌സൈറ്റില്‍ തിങ്കളാഴ്ച മുതല്‍ ലഭിക്കും.
No comments:
Post a Comment