Friday, December 24, 2010
വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് ദേശീയ പുരസ്കാരം
വിവരാവകാശ നിയമത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് ന്യൂഡല്‍ഹിയിലെ പബ്ലിക് കോസ് റിസര്‍ച്ച് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ അവാര്‍ഡ് ഔട്ട്‌ലുക്ക് വാരിക റിപ്പോര്‍ട്ടര്‍ സൈകര്‍ ദത്തക്ക് ലഭിച്ചു. ബസുമതി അരിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി നിരോധം മറികടന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ സ്വകാര്യ കമ്പനികള്‍ നടത്തിവന്ന പകല്‍ക്കൊള്ള പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ് പുരസ്കാരത്തിനു പരിഗണിച്ചത്. കയറ്റുമതി നിരോധന നിയമത്തില്‍ നിന്ന് ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു നല്‍കിയ ഇളവ് ഉപയോഗപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ മറവില്‍ നടന്ന അരി കയറ്റുമതിയിലൂടെ 2500 കോടിയുടെ നഷ്ടമെങ്കിലും സംഭവിച്ചതായാണു കണ്ടെത്തല്‍.
വിവരാവകാശത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി അഴിമതി പുറത്തു കൊണ്ടൂവരാന്‍ ശ്രമിച്ച അഞ്ച് സാധാരണക്കാരും പുരസ്കാരങ്ങള്‍ നല്‍കും. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ അശോക് കാംതെയുടെ ഭാര്യ വിനീത കാംതെ (മഹാരാഷ്ട്ര), അത്താര്‍ ശംസി (ഉത്തര്‍ പ്രദേശ്), മനോജ് കുമാര്‍ കര്‍വര്‍സ (ഹരിയാന), രമേശ് കുമാര്‍ വര്‍മ്മ (ഹരിയാന), രാജന്‍ സാവ്‌ലോ ഗാതെ (ഗോവ) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. വിവരാവകാശ നിയമ പോരാട്ടത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് ബിലാസ്‌പൂര്‍ ബി. ഡി.ഒ. പ്രദീപ് കുമാറിനു നല്‍കും.
ഇതിനു പുറമേ വിവരാവകശത്തിനു വേണ്ടി സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ കൊല്ലപ്പെട്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തുപേരുടെ ബന്ധുക്കളെ ആദരിക്കാനും തീരുമാനിച്ചു. അമിത് ജത്‌വ (ഗുജറാത്ത്), ദത്ത പാട്ടീല്‍ (മഹാരാഷ്ട്ര), വിത്താല്‍ സിഥെ (മഹാരാഷ്ട്ര), സോള രംഗറാവു (ആന്ധ്രപ്രദേശ്), ശശിധര്‍ മിശ്ര (ബീഹാര്‍), വിഷ്‌റാം ലക്ഷ്മണ്‍ (ദിജരാത്ത്), സതീഷ് ഷെട്ടി (മഹാരാഷ്ട്ര), ലളിത് കുമാര്‍ ഹെത (ഝാര്‍ക്കണ്ഡ്), കമേശ്വര്‍ യാദവ് (ഝാര്‍ക്കണ്ഡ്) എന്നീ ആര്‍ ടി ഐ ആക്ടിവിസ്ടുകളാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നാരായണ മൂര്‍ത്തി, മധു ത്രെഹാന്‍, എഫ്. എസ്. നരിമാന്‍, ജെ. എം ലിങ്‌ദോ, സഞ്ജയ് ഗുപ്ത, ജസ്റ്റിസ് ജെ. എസ്. വര്‍മ്മ എന്നിവര്‍ പങ്കെടുത്തു. ഉന്നതങ്ങളിലെ അഴിമതി തടയാന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടാവേണ്ടതുണ്ടെന്ന് ജൂറി നിര്‍ദ്ദേശിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment