Saturday, December 11, 2010
കള്ളുഷാപ്പ് വീണ്ടും തുറക്കുന്നതിനെതിരെ ബഹുജനറാലി
കരുളായി: ടൗണിലെ കള്ളുഷാപ്പ് വീണ്ടും തുറക്കുന്നതിനെതിരെ ബഹുജനറാലി സംഘടിപ്പിച്ചു. പള്ളിപ്പടിയില്‍ നിന്ന് കിണറ്റിങ്ങല്‍ വരെ നടത്തിയ റാലിയില്‍ മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. സമാപന സമ്മേളനംമദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മായിന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് വട്ടിയാനിക്കല്‍ മദ്യ വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അലി അക്ബര്‍, ഫാ. പോള്‍ ജേക്കബ്, ഫാ. പോള്‍ വര്‍ഗീസ്, ഫാ. അലക്‌സ്, ടി.കെ അബ്ദുല്ല ക്കുട്ടി, കെ.മനോജ്, ഇ.പി ഹംസ, കെ. നൗഷാദ്, എന്‍. ചക്രപാണി, കെ.പി. ജമാല്‍, ടി.എച്ച.് ഷാനവാസ്, മുജീബ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment