Thursday, December 9, 2010
മിഠായിത്തെരുവില്‍ തീപിടിത്തം: എട്ട് കടകള്‍ കത്തി നശിച്ചു
കോഴിക്കോട്: നഗരത്തിലെ മിഠായിത്തെരു, മൊയ്തീന്‍ പള്ളി റോഡ് ജംഗ്ഷനില്‍ പുലര്‍ച്ചെ 4.30ന് ഉണ്ടായ തീപ്പിടുത്തത്തില്‍ എട്ട് കടകള്‍ കത്തിനശിച്ചു. ബ്രദേഴ്‌സ് ബട്ടണ്‍ ഹൗസ്, സഫാരി ലതര്‍ ബാഗ്‌സ്, കാലിക്കറ്റ് മിറര്‍ മാര്‍ട്ട്, ഡേവിഡ് സ്‌റ്റേഷനറി, നാഷനല്‍ സ്‌റ്റോര്‍, കൈരളി റെഡിമെയ്ഡ്‌സ് തുടങ്ങി ഏഴ് കടകള്‍ക്കും ഒരു ഒഴിഞ്ഞ കടക്കുമാണ് തീപിടിച്ചത്. 6.30ഓടെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഉന്നതപോലീസ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടറും, ജനപ്രതിനിധികളും സ്ഥലത്തുണ്ട്. അരക്കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിനു പിന്നില്‍ അട്ടിമറിയാണെന്ന് സംശയിക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വിദഗ്ധര്‍ പ്രാധമികമായി വിലയിരുത്തി. ഫോറന്‍സിക് വിഭാഗം പരിശോധന തുടരുന്നു. മിഠായിതെരുവ്, മൊയ്തീന്‍പള്ളി റോഡ് മേഘലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംഭവത്തില്‍ ദുഃഖ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് മേയര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment