കൂട്ടായ്മയുടെ പ്രഥമ സംഗമം
പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും പഞ്ചായത്തിന്റെ സമഗ്ര വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയും 2/12/2010 വ്യാഴാഴ്ച പൂക്കോട്ടൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.
മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കണ്‍വീനര്‍ കളം രാജന്റെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 3:30ന് ആരംഭിച്ച കൂട്ടായ്മയുടെ പ്രഥമ സമ്മേളനം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. എ. സലാം ഉദ്ഘാടനം ചെയ്തു. വിവരാവകാശ - മനുഷ്യാവകാശ കൂട്ടായ്മയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേട്ടശ്ശേരി മറിയുമ്മ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും സഹകരണമുണ്ടെങ്കില്‍ പഞ്ചായത്തിനു ഗുണകരമായ നല്ലനല്ല പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടത്താനാവുമെന്ന് ശ്രീ പി. എ. സലാം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ കൂട്ടായ്മയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുമെന്നും പൂക്കോട്ടൂര്‍ പഞ്ചായത്തിനെ ഒരു മാതൃകാ പഞ്ചായത്തായി ഉയര്‍ത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ത്തന്നെ അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
കൂട്ടായ്മയുടെ പ്രഥമ സംഗമം പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി. എ. സലാം നിര്‍വ്വഹിക്കുന്നു. കൂട്ടായ്മ ജില്ലാ കണ്‍വീനര്‍ കളം രാജന്‍, കൂട്ടായ്മ പഞ്ചായത്ത് സെക്രട്ടറി നവാസ് കൊട്ടോട്ടി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേട്ടശേരി മറിയുമ്മ, വാര്‍ഡുമെംബര്‍ മുഹമ്മദ് മാസ്റ്റര്‍, കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് സലിം തുടങ്ങിയവര്‍ സമീപം
കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് സലിം പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ ഈ കൂട്ടായ്മയ്ക്കുള്ള പ്രസക്തിയെക്കുറിച്ച് വിശദീകരിച്ചു. കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങളും പൊതുജനങ്ങള്‍ക്ക് ഈ കൂട്ടായ്മ കൊണ്ടുള്ള ഉപയോഗങ്ങളും പഞ്ചായത്തില്‍ കൂട്ടായ്മ നടത്താനുദ്ദേശിക്കുന്ന ഇടപെടലുകളും അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. വിവരാവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയണമെന്നും അക്കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ചില തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകളുടെ സര്‍വ്വ മേഖലകളിലുമുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ക്ലബ്ബുകള്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് കൂട്ടായ്മ സെക്രട്ടറി നവാസ് കൊട്ടോട്ടി സംസാരിച്ചു. ഇതര പഞ്ചായത്തുകളില്‍ നിന്ന് വ്യത്യസ്തമായി വളരെയധികം പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചായത്തിനു വേണ്ടി കൂട്ടായ്മയിലൂടെ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ അവകാശപ്പെട്ടു.
വിവരാവകാശ നിയമത്തെക്കുറിച്ചും അത് ഏതേതു മേഖലകളില്‍ എങ്ങനെയൊക്കെ ജനോപകാരപ്രദമായി പ്രയോഗിക്കാമെന്നതിനെക്കുറിച്ചും ശ്രീ കളം രാജന്‍ വിശദീകരിച്ചു. ഗ്യാസ്, റേഷന്‍, റോഡ്, വൈദ്യുതി തുടങ്ങി സമസ്ത മേഖലകളിലും സാധാരണക്കാരന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായിത്തന്നെ ക്ലാസെടുത്തു. സാധാരണക്കാരന് ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന, കാലവിളംബമില്ലാതെ പൊതുജങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാന്‍ സാധിക്കുന്ന ഈ നിയമത്തെ പലരും തെറ്റിദ്ധരിപ്പിക്കുന്നതിലും തെറ്റിദ്ധരിക്കുന്നതിലും അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.
മുഹമ്മദ് മാസ്റ്റര്‍, അസീസ് മാസ്റ്റര്‍, മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ടി. വി. ഇസ്മായില്‍, അസയിന്‍ എന്നീ പഞ്ചായത്തു പ്രതിനിധികളും വിവരാവകാശ കൂട്ടായ്മ മലപ്പുറം ജില്ലാ ട്രഷറര്‍ മുജീബ്‌റഹ്‌മാന്‍ പത്തിരിയാലും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെ പൂക്കോട്ടൂര്‍ ഡിഷനിലെയും എല്ലാ പ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരുന്നു.
പഞ്ചായത്തിന്റെ നിലവിലുള്ള പൊതുവായ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പൊതുജങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് മറുപടി പറഞ്ഞു. തുടര്‍ന്ന് സംഘാടകരായ കൂട്ടായ്മയുടെ ട്രഷറര്‍ ഷാജിമോന്‍ നന്ദി പ്രകാശിപ്പിച്ചതോടെ പൂക്കോട്ടൂര്‍ പഞ്ചായത്ത് വിവരാവകാശ - മനുഷ്യാവകാശ കൂട്ടായ്മയുടെ പ്രഥമ സംഘാടനം സമാപിച്ചു.

No comments:
Post a Comment