Wednesday, December 15, 2010
ഖത്തറില്‍ പൊടിക്കാറ്റ് : ജനജീവിതം ദുസഹം
ദോഹ: അപ്രതീക്ഷിതമായി ഇന്നലെ നഗരത്തെ മണലില്‍ മൂടി വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ ദുസ്സഹമാക്കി. മൂടിക്കെട്ടിയ അന്തീക്ഷം വിമാന സര്‍വീസ് മുതല്‍ തെരുവ് വൃത്തിയാക്കുന്ന ജോലിക്കാരെ വരെ സാരമായി ബാധിച്ചു. രാവിലെ മുതല്‍ കാണപ്പെട്ട പൊടി നിറഞ്ഞ അന്തരീക്ഷം ഉച്ചയോട് കൂടി കനത്തു. വിമാനം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പറക്കാനാവാതെ റക്കി. വാഹന യാത്രക്കാരും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും കാല്‍നടക്കാരുമാണ് ഏറെ പ്രയാസപ്പെട്ടത്. ഹൈവേകള്‍ പൊടികൊണ്ട് മൂടിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. ഹൈവേയില്‍ രാവിലെ മുതല്‍ നാല് മണിവരെ 10 ഓളം വാഹനാപകടങ്ങളുണ്ടായി. . ആശുപത്രികളില്‍ നിരവധി പേരാണ് ശ്വാസംമുട്ട് പോലുള്ള അസ്വസ്ഥതകളുമായി എത്തി. മരുഭൂമിക്ക് നടുവിലൂടെയുള്ള പാതകള്‍ പൂര്‍ണമായും മണല്‍കൊണ്ട് മൂടി. പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment