തിരുവനന്തപുരം: മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷക്ക് നാളിതുവരെ അപേക്ഷിക്കാന്‍ കഴിയാത്ത പ്രൈവറ്റ് പരീക്ഷാര്‍ഥികള്‍ക്ക് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 13 മുതല്‍ 18 വരെ നിശ്ചിത സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു. പരീക്ഷാ ഫീസും സൂപ്പര്‍ഫൈനും അസ്സല്‍ സര്‍ട്ടിഫിക്കറ്റും സഹിതം താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ല, സെന്ററിന്റെ പേര്, സെന്റര്‍ നമ്പര്‍ ക്രമത്തില്‍ ചുവടെ:
തിരുവനന്തപുരം - എസ്.എം.വി.എച്ച്.എസ്.എസ്, തിരുവനന്തപുരം, 43083. കൊല്ലം - ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം, 41056. പത്തനംതിട്ട - ഗവ.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ്, പത്തനംതിട്ട, 38060, ആലപ്പുഴ - മുഹമ്മദന്‍ എച്ച്.എസ്.എസ്, ആലപ്പുഴ, 35007, കോട്ടയം - ഗവ. മോഡല്‍ എച്ച്.എസ്.എസ്, കോട്ടയം, 33027, ഇടുക്കി - ഗവ. എച്ച്.എസ്.എസ്, തൊടുപുഴ, 29023, എറണാകുളം എസ്.ആര്‍.വി.ഗവ. മോഡല്‍ ജി.എച്ച്.എസ്.എസ്. എറണാകുളം, 26029, തൃശൂര്‍ - ഗവ. മോഡല്‍ എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ് തൃശൂര്‍, 22056, പാലക്കാട് - ഗവ. എച്ച്.എസ്.എസ് ബിഗ് ബസാര്‍, പാലക്കാട്, 21059, മലപ്പുറം - ഗവ.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ്, മലപ്പുറം, 18013, കോഴിക്കോട് - ഗവ. ഗണപത് എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ്, കോഴിക്കോട്, 17001, വയനാട് - ഗവ. വി.എച്ച്.എസ്.എസ്, കല്‍പ്പറ്റ, 15027, കണ്ണൂര്‍ - ഗവ.വി.എച്ച്.എസ്.എസ്, കണ്ണൂര്‍, 13005, കാസര്‍കോട് - ഗവ.എച്ച്.എസ്.എസ്, കാസര്‍കോട്, 11002.
No comments:
Post a Comment