എം.പി. മാരുടെ പുതുക്കിയ ശമ്പളം: MP salary revised
ഡല്‍ഹിയിലേക്ക് കേരളജനത തിരഞ്ഞെടുത്തയക്കുന്ന ഒരോ ജനസേവകര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്ല്യങ്ങള്‍ എന്തൊക്കയെന്ന് അറിഞ്ഞിരിക്കേണ്ടതല്ലേ?
ഇതാ, ഇതൊക്കെയാണ്, സെപ്റ്റമ്പര്‍ 2001 മുതല്‍ഃ-
മാസശമ്പളം - 12,000 രൂ.
തിരഞ്ഞെടുത്തയച്ച നിയോജക മണ്ഡലത്തിനുള്ളിലെ മാസ ചിലവുകള്‍ക്ക് - 10,000 രൂ
ഓഫീസ്സ് ചിലവുകള്‍ക്ക് ഓരോമാസവും - 14,000 രൂ
യാത്രപ്പടിഃ
റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുന്നുവെങ്കില്‍ - കിലോമീറ്ററിന് 8 രൂപ
(ഡല്‍ഹിവരെ ഒന്നു പോയ്‌വരുവാന്‍ - 6000 കിലോമീറ്റര്‍)
പാര്‍ലമെന്റ് കൂടുന്ന ഓരോ ദിവസ്സത്തേക്കും ടി.എ.,ഡി.എ. - 500 രൂ
ഇന്‍ഡ്യയില്‍ എവിടെയും, എപ്പോള്‍ വേണമെങ്കിലും ഭാര്യയുമൊത്തുള്ള ഒന്നാംക്ലാസ്സ് എ.സി. യില്‍ റയില്‍ യാത്ര - പൂര്‍ണ്ണമായും സൗജന്യം.
ഡല്‍ഹിയിലേക്ക് ഭാര്യയുമൊത്ത്‌വിമാനയാത്ര - ബിസിനസ്സ് ക്ലാസ്സില്‍ ഒരു കൊല്ലം 32 പ്രാവശ്യം - പൂര്‍ണ്ണമായും സൗജന്യം.
താമസംഃ ഡല്‍ഹിയില്‍ ഒരു ഫ്ലാറ്റോ, ഹോസ്റ്റല്‍മുറിയോ - പൂര്‍ണ്ണമായും സൗജന്യം.
വെള്ളംഃ ഒരു കൊല്ലത്തേക്ക് 400 കിലോ ലിറ്റര്‍ വരെ പൂര്‍ണ്ണമായും സൗജന്യം.
കറണ്ട്‌ഃ ഒരു കൊല്ലത്തേക്ക് 50,000 യൂണിറ്റ് - പൂര്‍ണ്ണമായും സൗജന്യം.
വീട് വൃത്തിയാക്കാന്‍ഃ ഒരു കൊല്ലത്തേക്ക് - 30,000 രൂ
ടെലഫോണ്‍ഃ ഇന്റര്‍നെറ്റ് കണക്‌ക്ഷനും 1,70,000 കോളുകളും പൂര്‍ണ്ണമായും സൗജന്യം.
രോഗ ചികിത്സഃ തനിക്കും കുടുമ്പത്തിനും ചിലവു മുഴുവന്‍ - പൂര്‍ണ്ണ സൗജന്യം.
അതായത് ഏകദേശം 32 ലക്ഷം രൂപയാണ് ഒരു കൊല്ലം ഒരാള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവിടുന്നത്. നമുക്ക് 20 എം.പി. മാരുണ്ട്.
ഇവര്‍ റിട്ടയര്‍ ചെയ്താലോ?ഃ
ഒരാള്‍ക്ക് ഒരോമാസവും 3,000 രൂപാ പെന്‍ഷന്‍. 5 കൊല്ലത്തില്‍ കവിഞ്ഞുള്ള ഓരോ വര്‍ഷത്തിനും 600 രൂപ കൂടുതല്‍.
updated on 21-8-2010
ന്യൂഡല്‍ഹി: എംപിമാരുടെ ശമ്പളം 300% വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ മാസശമ്പളം 16,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. എംപിമാരുടെ സിറ്റിങ് ഫീസ് 1000ല്‍ നിന്നു 2,000 ആയും മണ്ഡല അലവന്‍സ് 20,000ത്തില്‍ നിന്നു 40,000 ആയും ഉയര്‍ത്താനും തീരുമാനമായി. യാത്രബത്ത ഒരു ലക്ഷം രൂപയില്‍ നിന്നു നാലു ലക്ഷം ആയി ഉയര്‍ത്തി. 8,000 രൂപ ആയിരുന്ന പെന്‍ഷന്‍ ആനുകൂല്യം 20,000 രൂപ ആക്കി. പ്രതിമാസ ഓഫീസ് അലവന്‍സ് 20,000 തില്‍ നിന്നും 40,000 രൂപയാക്കി.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വീട്ടില്‍ നിന്നും അടുത്ത വിമാനത്താവളം വരെയും തിരിച്ചും യാത്രാ ബത്ത കിലൊമീറ്ററിനു 13 രൂപയില്‍ നിന്നും 16 രൂപയാക്കി. വാഹനം വാങ്ങുന്നതിനു പലിശയില്ലാ വാഹന വായ്പ - ഒറ്റത്തവണ ഒരു ലക്ഷത്തില്‍ നിന്നും നാലു ലക്ഷമായി പുതുക്കി. ;എം.പി.ക്കും ജീവിത പങ്കാളിക്കും ഉയര്‍ന്ന ക്ലാസ്സില്‍ ട്രെയിന്‍ യാത്രാ സൌജന്യം , നാട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിവര്‍ഷം 34 സൌജന്യ വിമാന ടിക്കറ്റ്. ജീവിത പങ്കാളിക്ക് പ്രതിവര്‍ഷം 8 സൌജന്യ വിമാന ടിക്കറ്റ്.
പതിനഞ്ചാം ലോക് സഭയുടെ തുടക്കം മുതല്‍ (മേയ് 2009) ഇതിനു പ്രാബല്യം ഉണ്ടാകും.
ഇടതുപക്ഷ എംപി മാർ ഇത്തരത്തിൽ അവരുടെ വേതനം അവർതന്നെ വർദ്ധിപ്പിക്കുന്നതിനെ എതിർത്തു. ബാക്കിയുള്ളവരെല്ലാം ശമ്പളം ഇനിയും ഉയർത്തി ക്യാബിനെറ്റ് സെക്രട്ടറി വാങ്ങുന്നതിനേക്കാൾ (80,000) ഒരു രൂപയെങ്കിലും കൂടുതൽ വേണമെന്നു ആവശ്യപ്പെട്ടു. കാരണം പ്രോട്ടോക്കോൾ അനുസരിച്ച് ഒരു എം.പി. ഏറ്റവും വലിയ ഉദ്ദ്യോഗസ്ഥനേക്കാൾ മുകളിലാണു പദവി. എന്നാൽ പാർലമെന്ററി കമ്മറ്റി 50000 രൂപ വരെ ഉയർത്താനേ ശുപാർശ ചെയ്തുള്ളൂ.
ഇടതു പക്ഷ എം.പി.മാർ 16000 രൂപ ശമ്പളം വാങ്ങുമ്പോൾ തന്നെ അവരുടെ പാർട്ടിക്ക് 22000 രൂപയാണു ലെവിയായി പ്രതിമാസം അടക്കേണ്ടത്. ഇപ്പോൾ 50000 രൂപയാക്കിയാൽ ലവിയും ആനുപാതികമായി കൂട്ടും. അതു കൊണ്ട് അവർക്കു കിട്ടുന്ന നേട്ടം കുറവാണു. അവർ ശമ്പളവർദ്ധനവിനെ എതിർത്തതിനു ഇതും കൂടി ഒരു കാരണമായിരിക്കാം. എന്തു പറയുന്നൂ, നമ്മളെ സേവിക്കാന്‍ ഈ തുക മതിയാകുമോ അവര്‍ക്ക്?
No comments:
Post a Comment