Friday, December 17, 2010
അക്ഷയ കേന്ദ്രങ്ങള്‍ വഴി റേഷന്‍കാര്‍ഡിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സൗകര്യം
മഞ്ചേരി: റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും അക്ഷയകേന്ദ്രം വഴി സ്വീകരിക്കുന്നതിനുള്ള നടപടിയായി. അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയകേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ടില്‍ അപേക്ഷകന്‍ ഒപ്പിട്ട് അവിടെത്തന്നെ തിരിച്ചേല്പിക്കണം. അക്ഷയകേന്ദ്രം കോ- ഓര്‍ഡിനേറ്റര്‍ എല്ലാ അപേക്ഷകളും താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിക്കും. അപേക്ഷകന്‍ നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകേണ്ടതുണ്ടെങ്കില്‍ ആ വിവരം അക്ഷയ കോ- ഓര്‍ഡിനേറ്റര്‍ വഴി അപേക്ഷകനെ അറിയിക്കും. അക്ഷയകേന്ദ്രങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് 15 രൂപ മുതല്‍ 25 രൂപ വരെയാണ് ചാര്‍ജ് ഈടാക്കാവുന്നത്. ഇതുകൂടാതെ താലൂക്ക് സപ്ലൈ ഓഫീസില്‍ പ്രോസസിങ് ഫീസ് അഞ്ച് രൂപയും റേഷന്‍ കാര്‍ഡിന്റെ വില 15 രൂപയും റിഡക്ഷന്‍, സറണ്ടര്‍, നോണ്‍ ഇന്‍ക്യുഷന്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അഞ്ചുരൂപ വീതവും അടയ്ക്കണം. ഇത്തരത്തില്‍ തയ്യാറാക്കപ്പെടുന്ന റേഷന്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും അക്ഷയകേന്ദ്രങ്ങള്‍വഴി തന്നെ അപേക്ഷകന് തിരിച്ചുനല്‍കുമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment