മൊബൈലിലെ 'പരസ്യ'വിളിക്കാര്‍ ജാഗ്രതൈ! ഇനി വന്‍ പിഴ
പരസ്യ പ്രചാരണത്തിനായി അന്യരുടെ മൊബൈലുകളിലേക്കു വിളിക്കുന്ന ടെലിമാര്‍ക്കറ്റിങ്
കമ്പനികള്‍ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നതു വന്‍ പിഴയാണ്. മൊബൈല്‍ വരിക്കാരെ അനാവശ്യമായി ശല്യം ചെയ്യുന്നത് ഒഴിവാക്കാനാണു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്നു മുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. ഇത്തരത്തില്‍ ഫോണ്‍ കോളുകള്‍ നടത്തുന്ന കമ്പനികള്‍ക്കു വന്‍ പിഴ ചുമത്താനാണു ട്രായ് തീരുമാനം.
ഇത്തരം കമ്പനികള്‍ക്ക് ‘700” ല്‍ തുടങ്ങുന്ന നമ്പറും നല്‍കും. അതിനാല്‍ മൊബൈല്‍ ഫോണിലേക്കു വരുന്ന വിളികള്‍ പെട്ടെന്നു മനസ്സിലാക്കാനും കോള്‍ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവസരം ഉപഭോക്താവിനു കിട്ടുകയും ചെയ്യും. ടെലിമാര്‍ക്കറ്റിങ്
കമ്പനിക്കെതിരെ ആറു തവണയില്‍ കൂടുതല്‍ പരാതി ലഭിച്ചാല്‍ രണ്ടു ലക്ഷം രൂപയാണു പിഴ.
നിര്‍ദേശം ലംഘിച്ച് ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ നടത്തുന്ന ആദ്യ കോളിന് 25,000 രൂപ പിഴ ചുമത്താം.
രണ്ടാമത്തേതിന് 75,000 രൂപ. ആറിലെത്തുമ്പോഴേക്കും ഇതു രണ്ടു ലക്ഷമാകും. അതുപോലെ തന്നെ ‘ഡു നോട്ട് കോള്‍” (വിളിക്കാതിരിക്കുക) നിര്‍ദേശം നല്‍കിയിട്ടും നാലു തവണയില്‍ അധികം ഫോണ്‍ ചെയ്താല്‍ സേവന ദാതാക്കള്‍ക്കു ചുമത്തുന്ന പിഴ 10 ലക്ഷം രൂപ.
പരസ്യ പ്രചാരണം ലക്ഷ്യമാക്കിയുള്ള ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇത്തരം കോളുകള്‍ കിട്ടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതു ടെലിമാര്‍ക്കറ്റിങ്
കമ്പനികളുടെയും സേവന ദാതാക്കളുടെയും ബാധ്യതയാണെന്നും ട്രായ് പുറത്തിറക്കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കും.
ഉപഭോക്താക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നതിനു മേയില്‍ ട്രായ് ചര്‍ച്ചാ രേഖ പുറത്തിക്കിയിരുന്നു. 2007 നാഷനല്‍ ഡു നോട്ട് കോള്‍ റജിസ്ട്രി സര്‍ക്കാര്‍
നടപ്പാക്കിയിരുന്നുവെങ്കിലും ഇതു കാര്യമായ ഫലം നല്‍കിയിരുന്നില്ല. പുതിയ നിര്‍ദേശ പ്രകാരം
ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ സേവന ദാതാക്കളുടെ പക്കല്‍ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം.
No comments:
Post a Comment