Monday, December 20, 2010
മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സി.ടി സ്‌കാനും എ.സി.ആര്‍ ലാബും ഉദ്ഘാടനം ചെയ്തു
മഞ്ചേരി: മഞ്ചേരി ഗവ. ജനറല്‍ ആശുപത്രിയില്‍ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സി.ടി. സ്‌കാന്‍ സെന്ററും അഡ്വാന്‍സ്ഡ് ക്ലിനിക്(എ.സി.ആര്‍) ലബോറട്ടറിയും ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്തു. പി.കെ. അബ്ദുറബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മുനിസിപ്പല്‍ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് എം.ഡി ശ്രീപാല്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എം.കെ. ജീവന്‍, മംഗലം ഗോപിനാഥ്, പ്രൊഫ. പി. ഗൗരി, അഡ്വ. ബാബുകാര്‍ത്തികേയന്‍, കെ.എം. ജോസ്, ടി.കെ. അലവിക്കുട്ടി, അഡ്വ. ടി.പി. രാമചന്ദ്രന്‍, അഡ്വ. പി.എം. സഫറുള്ള, കെ.ബി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡി.എം.ഒ ഡോ. സുരേശന്‍ സ്വാഗതവും ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. എ. പാര്‍വതി നന്ദിയും പറഞ്ഞു. 1. 44 കോടിരൂപ സി.ടി സ്‌കാന്‍ ഏര്‍പ്പെടുത്താനും നാലരലക്ഷംരൂപ ലാബിനും ചെലവഴിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment