
കോപ്പന്‍ഹേഗന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഓഫീസ് ആക്രമിക്കാന്‍ പദ്ധതിയിട്ട അഞ്ചു തീവ്രവാദികളെ ഡെന്‍മാര്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി ഡെന്‍മാര്‍ക്കിലെത്തിയ ഇവര്‍ നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ജില്ലാന്‍ഡ്‌സ് പോസ്റ്റന്‍ പത്രത്തിന്റെ ഓഫീസില്‍ കടന്നുകയറി കഴിയുന്നിടത്തോളം ആളുകളെ വെടിവെച്ച് കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നാണ് പറയുന്നത്. ഇവര്‍ മുംബൈമോഡല്‍ ആക്രമണത്തിനു പദ്ധതിയിട്ടതായി അന്വേഷണ സംഘം പറയുന്നു. തീവ്രവാദികളില്‍ നിന്ന് ഒരു മെഷീന്‍ ഗണ്ണും സൈലന്‍സറും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ നാല് പേര്‍ സ്വീഡനില്‍ താമസിക്കുന്നവരാണെണ് ഡെന്‍മാര്‍ക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ പെറ്റ് വെളിപ്പെടുത്തി. ലബനന്‍ വംശജരും ഒരു ഇറാഖ് വംശജനും ഒരു ടുണീഷ്യക്കാരനും പിടിയിലായവരില്‍പ്പെടും. കര്‍ട്ട് വെസ്റ്റര്‍ഗാര്‍ഡ് എന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു പത്രത്തില്‍ 12 ഓളം വിവാദ കാര്‍ട്ടൂണുകള്‍ വരച്ചത്. തലപ്പാവില്‍ ബോംബുമായി നില്‍ക്കുന്ന പ്രവാചകനെയായിരുന്നു വെസ്റ്റര്‍ഗാര്‍ഡ് സൃഷ്ടിച്ചത്.
No comments:
Post a Comment