എടക്കര: പോത്തുകല്ലില്‍ തുറന്ന കള്ളുഷാപ്പുകള്‍ നാട്ടുകാര്‍ അടപ്പിച്ചു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് പൊലീസ് സംരക്ഷണത്തില്‍ ഷാപ്പ് തുറന്നത്. വിവരമറിഞ്ഞ നാട്ടുകാര്‍ സംഘടിച്ച് ഷാപ്പ് അടപ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ ലൈസന്‍സ് ആവശ്യപ്പെട്ടെങ്കിലും നടത്തിപ്പുകാര്‍ക്ക് നല്‍കാനായില്ല. ഷാപ്പിന്റെ ലൈസന്‍സ് തൃശൂര്‍ സ്വദേശിനിയുടെ പേരിലാണ്. പോത്തുകല്ല് ഷാപ്പ് അടപ്പിച്ച് നാട്ടുകാര്‍ വെള്ളിമുറ്റത്തെ ഷാപ്പിനു നേരെയും പ്രതിഷേധവുമായെത്തി അടപ്പിച്ചു. ഈ ഷാപ്പിനും ലൈസന്‍സ് ഇല്ലെന്ന് പറയുന്നു.
No comments:
Post a Comment