Monday, December 20, 2010
അലീഗഢ് പ്രത്യേക കേന്ദ്രം: വിദ്യാര്‍ഥികള്‍ക്ക് ചുരുങ്ങിയ കോഴ്‌സ് ഫീ
പെരിന്തല്‍മണ്ണ: അലീഗഢ് സര്‍വകലാശാല കോഴ്‌സ് ഫീസായി വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത് ചുരുങ്ങിയ സംഖ്യ. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്ക് ഫീസില്‍ നേരിയ ഇളവുണ്ട്. അലീഗഢില്‍നിന്ന് യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്കും ഫീസില്‍ ഇളവുകളുണ്ട്.
ജനുവരിയില്‍ അധ്യയനം ആരംഭിക്കാനിരിക്കുന്ന മലപ്പുറം പ്രത്യേക കേന്ദ്രത്തില്‍ ആദ്യഘട്ടത്തില്‍ ബി.എ. എല്‍.എല്‍.ബി, എം.ബി.എ കോഴ്‌സുകളാണുണ്ടാവുക. ഓരോന്നിലും 60 പേര്‍ക്ക് പ്രവേശമുണ്ടാകും. പത്ത് സെമസ്റ്ററുള്ള ബി.എ.എല്‍.എല്‍.ബി പഞ്ചവത്സര കോഴ്‌സാണ്. നാല് സെമസ്റ്ററുകളുള്ള എം.ബി.എ ദ്വിവത്സര കോഴ്‌സും.
താല്‍ക്കാലിക കേന്ദ്രത്തിനായി പെരിന്തല്‍മണ്ണ കോടതിപ്പടിയിലെ കെട്ടിടത്തിന്റെ മിനുക്കുപണികള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒലിങ്കരയിലും ചെറുകരയിലുമായി ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബി.എ.എല്‍.എല്‍.ബിക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് 7320 രൂപയും പെണ്‍കുട്ടികള്‍ക്ക് 6856 രൂപയുമാണ് കോഴ്‌സ് ഫീ. അലീഗഢില്‍നിന്ന് യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് 700 രൂപയുടെ ഇളവുണ്ട്.
താമസ സൗകര്യം ഉപയോഗപ്പെടുത്താത്ത ആണ്‍കുട്ടികള്‍ക്ക് 6570ഉം പെണ്‍കുട്ടികള്‍ക്ക് 6106ഉം ആണ് ഫീസ്. അലീഗഢില്‍നിന്ന് യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് 750 രൂപ കുറവാണ്.
എം.ബി.എക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് 9520ഉം പെണ്‍കുട്ടികള്‍ക്ക് 9056ഉം രൂപയാണ് ഫീസ്. അലീഗഢില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 8770 രൂപയാണ് കോഴ്‌സ് ഫീ.
ഹോസ്റ്റല്‍ സൗകര്യം ഉപയോഗപ്പെടുത്താത്ത ആണ്‍കുട്ടികള്‍ക്ക് 9070ഉം പെണ്‍കുട്ടികള്‍ക്ക് 8606 രൂപയും ഫീസ് അടക്കണം. അലീഗഢില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് 8320 രൂപയുമാണ് ഫീസ്.
ഈ ഫീസ് അഡ്മിഷനോടൊപ്പം തന്നെ അടക്കേണ്ടിവരും. ഹോസ്റ്റല്‍, പരീക്ഷാ ഫീസ് തുടങ്ങി ചുരുങ്ങിയ സംഖ്യ മാത്രമാണ് വര്‍ഷത്തില്‍ ഇതിന് പുറമെ വിദ്യാര്‍ഥികള്‍ക്ക് അടക്കേണ്ടിവരിക.
Subscribe to:
Post Comments (Atom)
No comments:
Post a Comment