പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വകലാശാല പ്രത്യേക കേന്ദ്രത്തിലെ ആദ്യ ബാച്ചിലേക്ക് അപേക്ഷ നല്‍കിയത് 410 പേര്‍. പ്രവേശ പരീക്ഷ ഡിസംബര്‍ 19ന് നടക്കും. രാവിലെ പത്തിന് ബി.എ.എല്‍.എല്‍.ബി പരീക്ഷയും ഉച്ചക്ക് രണ്ടിന് എം.ബി.എ പരീക്ഷയുമാണ് നടക്കുക. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. 200 മാര്‍ക്കിനാണ് പരീക്ഷ. ഓരോ കോഴ്‌സിനും 60 സീറ്റുകളാണുള്ളത്.
കേരളത്തിലെ പരീക്ഷാ കേന്ദ്രമായ കോഴിക്കോട് ഫാറൂഖ് കോളജില്‍ 250 പേര്‍ പരീക്ഷയെഴുതും. ജനുവരി പകുതിയോടെ പെരിന്തല്‍മണ്ണയിലെ താല്‍ക്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ തുടങ്ങും. രണ്ടാംഘട്ടം ഏറ്റെടുക്കുന്ന ഭൂമിയുടെ കൈമാറ്റച്ചടങ്ങും ചേലാമലയില്‍ കാമ്പസിന് ശിലാസ്ഥാപനവും ഒരുമിച്ച് നടത്താനാണ് തീരുമാനം. താല്‍ക്കാലിക കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടക്കുകയാണ്. ദിവസങ്ങള്‍ക്കകം കെട്ടിടം സജ്ജമാകും.
No comments:
Post a Comment